/indian-express-malayalam/media/media_files/2025/10/30/weight-loss-2025-10-30-13-36-11.jpg)
Source: Freepik
സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ ശരീര ഭാരം കുറയ്ക്കാനുള്ള നിരവധി ടിപ്‌സുകൾ കാണാനാകും. എന്നാൽ, ഇവ നല്ലതോ അല്ലെങ്കിൽ യഥാർത്ഥത്തിൽ ഗുണം നൽകുന്നതാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കാരണം, ശരീരഭാരം കുറയ്ക്കുന്നതിനുള്ള പല ടിപ്‌സുകളും വെറും കെട്ടുകഥകളായി മാറാറുണ്ട്. കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതു മുതൽ എല്ലാ ദിവസവും വ്യായാമം ചെയ്യാൻ പറയുന്നതുവരെ പല കാര്യങ്ങളും പലർക്കും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാതെ വന്നേക്കാം.
Also Read: ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചാൽ എന്ത് സംഭവിക്കും?
ചില മിഥ്യാധാരണകൾ ഫിറ്റ്നസ് ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതായി ഫിറ്റ്നസ് പരിശീലകനായ രാജ് ഗണപത് പറയുന്നു. ശരീര ഭാരം കുറയ്ക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദമാക്കിയിട്ടുണ്ട്.
1. എല്ലാ ദിവസവും വ്യായാമം ചെയ്യുക
2. ദിവസവും 10,000 ചുവടുകൾ നടക്കുക
3. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക
4. ജങ്ക് ഫുഡ് ഉപേക്ഷിക്കുക
5. പരമ്പരാഗത ഭക്ഷണങ്ങൾക്ക് പകരം സാലഡുകൾ കഴിക്കുക (ഇപ്പോൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ പച്ചക്കറികൾ കഴിക്കുക.)
6. ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുക (എല്ലാ ഭക്ഷണത്തിലും ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീൻ കഴിക്കുക)
7. വളരെ കുറഞ്ഞ കാലറി ഭക്ഷണക്രമം പാലിക്കുക
8. എല്ലാ രാത്രിയും 8 മണിക്കൂർ ഉറങ്ങുക
9. നിറയെ വെള്ളം കുടിക്കുക
10. അച്ചടക്കമുള്ളവരായിരിക്കുക, കഠിനമായി പരിശ്രമിക്കുക
Also Read: 'ഹൃദയത്തിനുള്ള അനുഗ്രഹം'; ഓറഞ്ചിനേക്കാൾ നാലിരട്ടി വൈറ്റമിൻ, വീട്ടുമുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ
ശരീരഭാരം കുറയ്ക്കാനുള്ള വഴികൾ
വേഗത്തിലുള്ള പരിഹാരങ്ങൾ അല്ല, മറിച്ച് മൊത്തത്തിലുള്ള ആരോഗ്യത്തിന് മുൻഗണന നൽകുന്ന സന്തുലിതമായ ശീലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് രാജ് പറഞ്ഞു. മിഥ്യാധാരണകൾ ഉപേക്ഷിച്ച് കൂടുതൽ ശ്രദ്ധാലുവായ ഒരു സമീപനം സ്വീകരിക്കുന്നതിലൂടെ, നിങ്ങൾ ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു ജീവിതത്തിലേക്കുള്ള വഴിയിലാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 90 ദിവസത്തേക്ക് മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us