scorecardresearch

ഭക്ഷണശീലത്തിൽ 8 മാറ്റങ്ങൾ വരുത്തി; അതിശയിപ്പിച്ച് യുവതിയുടെ രൂപമാറ്റം; 'മുമ്പും ശേഷവും' ചിത്രങ്ങൾ വൈറൽ

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ, യുവതി തന്റെ ചർമ്മത്തിന്റെ തിളക്കം കൂട്ടിയ ഭക്ഷണ രഹസ്യങ്ങൾ പങ്കുവെച്ചു

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ, യുവതി തന്റെ ചർമ്മത്തിന്റെ തിളക്കം കൂട്ടിയ ഭക്ഷണ രഹസ്യങ്ങൾ പങ്കുവെച്ചു

author-image
Health Desk
New Update
Sandipta

സന്ദീപ്ത

പാർലറുകളിൽ പോയും, മേക്കപ്പ് ഉൽപ്പന്നങ്ങൾക്കു വേണ്ടിയും പണം കളയുന്നതിനു മുൻപ്, നിങ്ങളുടെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ശ്രമിക്കുക. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ചർമ്മത്തിന്റെ തിളക്കത്തെ സ്വാധീനിക്കുന്നത്. സൗന്ദര്യവും ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കിടുന്ന സന്ദീപ്ത എന്ന യുവതി ഭക്ഷണശീലത്തിൽ വരുത്തിയ മാറ്റങ്ങൾ തന്റെ രൂപം മാറ്റിയത് എങ്ങനെയെന്നതിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. 

Advertisment

Also Read: 'ഹൃദയത്തിനുള്ള അനുഗ്രഹം'; ഓറഞ്ചിനേക്കാൾ നാലിരട്ടി വൈറ്റമിൻ, വീട്ടുമുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ

ആരോഗ്യമുള്ള ചർമ്മത്തിന് ഭക്ഷണശീലങ്ങൾ

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിൽ, സന്ദീപ്ത തന്റെ ചർമ്മത്തിന്റെ തിളക്കം കൂട്ടിയ ഭക്ഷണ രഹസ്യങ്ങൾ പങ്കുവെച്ചു. “എന്റെ ചർമ്മത്തെ മാറ്റിമറിച്ച ഭക്ഷണശീലങ്ങൾ,” എന്ന തലക്കെട്ടോടെയാണ് അവർ പോസ്റ്റ് ഷെയർ ചെയ്തത്. നാരങ്ങ-ഇഞ്ചി വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക, കഫീൻ പരിമിതപ്പെടുത്തുക, ആന്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ചേർക്കുക, ഒമേഗ-3 ഉൾപ്പെടുത്തുക, പഞ്ചസാര കുറയ്ക്കുക, ഭക്ഷണ നിയന്ത്രണം പരിശീലിക്കുക തുടങ്ങിയവ സന്ദീപ്തയുടെ ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുന്നു.

1. ഒരു വലിയ ഗ്ലാസ് നാരങ്ങയും ഇഞ്ചിയും ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക, ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം (3-5 ലിറ്റർ വെള്ളം) നിലനിർത്തുക.

Advertisment

Also Read: 90 ദിവസത്തേക്ക് മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

2. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, വേവിച്ച മുട്ട, വാഴപ്പഴം, ഈന്തപ്പഴം തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടെ വിവിധതരം പോഷക സമ്പുഷ്ടവുമായ ഭക്ഷണങ്ങൾ കഴിക്കുക.

3. ഒരു ദിവസം ഒരു കപ്പ് കാപ്പി എന്ന രീതിയിൽ കഫീൻ കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. കഫീൻ ചർമ്മത്തെ നിർജലീകരണം ചെയ്യും, ഇത് മങ്ങിയ നിറത്തിനും ചർമ്മ വരൾച്ചയ്ക്കും കാരണമാകും.

4. ധാരാളം ആന്റി ഇൻഫ്ലാമേറ്ററി ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കണം. അത്താഴത്തോടൊപ്പം ഒരു ടേബിൾ സ്പൂൺ വിർജിൻ ഒലിവ് ഓയിൽ ഞാൻ കഴിക്കാറുണ്ട്.

5. ഒമേഗ-3 ഫാറ്റി ആസിഡുകൾ ഒരിക്കലും ഒഴിവാക്കരുത്. ഫാറ്റി ഫിഷ് പോലുള്ള ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ ഞാൻ കഴിക്കാറുണ്ട്. ഒമേഗ-3കൾ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

Also Read: ചോറ് പൂർണമായും ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

6. എൺപത് ശതമാനം സമയമെങ്കിലും പഞ്ചസാര വേണ്ടെന്ന് പറയുക. ഉയർന്ന പഞ്ചസാര ഉപഭോഗം ചർമ്മത്തിലെ വീക്കം ഉണ്ടാക്കുന്നതിനാൽ, ഞാൻ ഈന്തപ്പഴം, തേൻ തുടങ്ങിയ പ്രകൃതിദത്ത സ്രോതസുകളിലേക്ക് പഞ്ചസാര പരിമിതപ്പെടുത്തി. 

7. ഭാഗനിയന്ത്രണം പരിശീലിക്കുക. സാധാരണയായി ഒരു ദിവസത്തിലെ ഏറ്റവും വലിയ ഭക്ഷണം പ്രഭാതഭക്ഷണമായോ ഉച്ചഭക്ഷണമായോ ആണ് ഞാൻ കഴിക്കുന്നത്.

8. ഭക്ഷണത്തിന് മുമ്പ് എന്റെ നാഡീവ്യവസ്ഥയെ നിയന്ത്രിക്കുന്നു. സമ്മർദവും കോർട്ടിസോളിന്റെ അളവും കുറയ്ക്കുന്നതിന് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞാൻ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: ഉലുവ കുതിർക്കണോ? വണ്ണവും കൊളസ്ട്രോളും കുറയ്ക്കുമോ? 13 ചോദ്യങ്ങൾക്ക് ഡോക്ടറുടെ ഉത്തരം

Skin Care Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: