scorecardresearch

ഏതു മരുന്നിനെക്കാളും മികച്ചത്, ഈ പഴം നെഞ്ചെരിച്ചിൽ അകറ്റും

അത്താഴം വൈകി കഴിക്കുമ്പോഴോ, മസാലയോ എരിവു നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോ നെഞ്ചെരിച്ചിൽ സാധാരണമാണ്. ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുമ്പോഴും നെഞ്ചെരിച്ചിൽ അനുഭവപ്പെടാം

അത്താഴം വൈകി കഴിക്കുമ്പോഴോ, മസാലയോ എരിവു നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോ നെഞ്ചെരിച്ചിൽ സാധാരണമാണ്. ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുമ്പോഴും നെഞ്ചെരിച്ചിൽ അനുഭവപ്പെടാം

author-image
Health Desk
New Update
health

Photo Source: Freepik

ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ നമ്മൾ ആദ്യം ആശ്രയിക്കുന്നത് മരുന്നിനെയാണ്. എന്നാൽ, മരുന്ന് കൂടാതെ തന്നെ ചില രോഗങ്ങൾ ഭേദമാക്കാൻ കഴിയും. ഡോ.ഏഞ്ചല ബിന്നിയുടെ അഭിപ്രായത്തിൽ നെഞ്ചെരിച്ചിൽ ഉണ്ടാകുമ്പോൾ ഒരു വാഴപ്പഴം കഴിക്കുക. എല്ലാ മരുന്നുകളെക്കാളും മികച്ച രീതിയിൽ വാഴപ്പഴം നെഞ്ചെരിച്ചിൽ അകറ്റാൻ പ്രവർത്തിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

Advertisment

അത്താഴം വൈകി കഴിക്കുമ്പോഴോ, മസാലയോ എരിവു നിറഞ്ഞ ഭക്ഷണം കഴിക്കുമ്പോ നെഞ്ചെരിച്ചിൽ സാധാരണമാണ്. ഭക്ഷണത്തിന് ശേഷം ഉടൻ കിടക്കുമ്പോഴും നെഞ്ചെരിച്ചിൽ അനുഭവപ്പെടാം. 

''ചില വ്യക്തികളിൽ നെഞ്ചെരിച്ചിലിൽനിന്നും ആശ്വാസം നൽകാൻ വാഴപ്പഴത്തിന് കഴിയും. വാഴപ്പഴത്തിൽ പ്രകൃതിദത്ത ആന്റാസിഡുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡിനെ നിർവീര്യമാക്കാനും പ്രകോപിതമായ അന്നനാളത്തെ ശമിപ്പിക്കാനും നെഞ്ചെരിച്ചിൽ ലക്ഷണങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകാനും സഹായിക്കും,” ഹൗറയിലെ നാരായണ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്  ഡോ.ദിലീപ് ടോഡി പറഞ്ഞു.

health

വാഴപ്പഴം ചിലർക്ക് ആശ്വാസം നൽകുമെങ്കിലും എല്ലാവർക്കും പ്രവർത്തിച്ചേക്കില്ല, കാരണം ഭക്ഷണത്തോടുള്ള വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാം. നെഞ്ചെരിച്ചിൽ ആശ്വാസത്തിനായി വാഴപ്പഴം കഴിക്കുമ്പോൾ, ദഹിക്കാൻ എളുപ്പമുള്ളതും പോഷക ഗുണങ്ങൾ നിറഞ്ഞ പഴുത്ത വാഴപ്പഴം തിരഞ്ഞെടുക്കാൻ ഡോ.ടോഡി നിർദേശിച്ചു. സമീകൃതാഹാരത്തിന്റെ ഭാഗമായി വാഴപ്പഴം കഴിക്കുന്നതും മിതമായ അളവിൽ കഴിക്കുന്നതും നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: