/indian-express-malayalam/media/media_files/2025/10/15/sweet-craving-2025-10-15-16-06-05.jpg)
Source: Freepik
വയർ നിറയെ ഭക്ഷണം കഴിച്ചാലും ഒരു കഷ്ണം മിഠായി കൂടി കിട്ടിയാലേ സംതൃപ്തി കിട്ടൂവെന്ന ചിന്താഗതിയുള്ള നിരവധി പേരുണ്ട്. എന്നാൽ, ഈ ശീലം ഭാവിയിൽ എത്രത്തോളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾക്കറിയാമോ?. "ഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങൾ കഴിക്കുന്നത് ഭാവിയിൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച്, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, പിസിഒഡി, പിസിഒഎസ്, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്," ഡോ.വിജി മുന്നറിയിപ്പ് നൽകി.
Also Read: വണ്ണം കുറയാൻ ജിമ്മിൽ പോകേണ്ട; 25 കിലോ കുറച്ച യുവതിയുടെ 5 ടിപ്‌സുകൾ
മധുരപലഹാരങ്ങളോടുള്ള ഈ ആസക്തി എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
ഹോർമോൺ അസന്തുലിതാവസ്ഥ: പലപ്പോഴും, ഹോർമോൺ അസന്തുലിതാവസ്ഥയുള്ള സ്ത്രീകൾക്ക് മധുരപലഹാരങ്ങൾ കഴിക്കാനുള്ള ആഗ്രഹം വർധിക്കും.
സമ്മർദം: നിങ്ങൾ വളരെയധികം സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുകയും മധുരപലഹാരങ്ങളോടുള്ള ആസക്തി വർധിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ്: ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും കുടൽ സംബന്ധമായ പ്രശ്‌നങ്ങളും മധുരപലഹാരങ്ങളോടുള്ള ആസക്തിക്ക് കാരണമാകും.
Also Read: എന്തുകൊണ്ട് രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിക്കണം?
മധുരപലഹാര ആസക്തിയിൽ നിന്ന് മുക്തി നേടാൻ എന്തു ചെയ്യണം?
പെരുംജീരകം: ഭക്ഷണം കഴിഞ്ഞതിനു ശേഷം, കുറച്ച് പെരുംജീരകം വായിലിട്ട് നന്നായി ചവയ്ക്കുക. ഇത് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
സമീകൃതാഹാരം: ഭക്ഷണം കഴിക്കുമ്പോൾ ആദ്യം കൂടുതൽ പ്രോട്ടീനും പച്ചക്കറികളും കഴിക്കുക. അവസാനം കുറച്ച് ചോറ് കഴിക്കുന്നത് നല്ലതാണ്.
Also Read: ശരീര ഭാരം കുറയ്ക്കണോ? രാത്രിയിൽ ഈ സമയത്ത് ഭക്ഷണം കഴിക്കൂ
നടത്തം: ഭക്ഷണം കഴിച്ചതിനുശേഷം, കുറഞ്ഞത് 5 മുതൽ 10 മിനിറ്റ് വരെ സാവധാനത്തിൽ നടക്കുക. ഇത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യും.
ഈ ലളിതമായ മാറ്റങ്ങളിലൂടെ, നിങ്ങൾക്ക് ഈ ശീലം ഉപേക്ഷിക്കാനും ആരോഗ്യകരമായ ഒരു ജീവിതം നേടാനും കഴിയുമെന്ന് ഡോ.വിജി അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വാൽനട്ട് ദിവസവും കഴിക്കുന്ന ശീലമുണ്ടോ? ശരീരത്തിന് എന്ത് സംഭവിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.