/indian-express-malayalam/media/media_files/2025/10/15/clove-water-2025-10-15-14-44-50.jpg)
Source: Freepik
ഭക്ഷണത്തിന് സുഗന്ധവും രുചിയും നൽകുന്നൊരു സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവ പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഉപയോഗിച്ചുവരുന്നു. ഇവ കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. എന്നാൽ, രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന് പ്രത്യേക ആരോഗ്യ ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?.
Also Read: ശരീര ഭാരം കുറയ്ക്കണോ? രാത്രിയിൽ ഈ സമയത്ത് ഭക്ഷണം കഴിക്കൂ
ഗ്രാമ്പൂ വെള്ളം ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്
എന്തുകൊണ്ട് രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിക്കണമെന്ന് ഫ്ലോറിഡ ആസ്ഥാനമായുള്ള കോസ്‌മെറ്റിക് സർജൻ ഡോ.ആൽബെറിക്കോ സെസ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു. "ഗ്രാമ്പു വെള്ളം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ ശക്തമായ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഉറങ്ങുന്നതിനുമുമ്പ് ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കാനും, വയറു വീർക്കുന്നത് കുറയ്ക്കാനും, കുടലിലെ ദോഷകരമായ ബാക്ടീരിയകളെയോ പരാദങ്ങളെയോ ചെറുക്കാനും സഹായിക്കും," ഡോ.സെസ പറഞ്ഞു.
Also Read: വാൽനട്ട് ദിവസവും കഴിക്കുന്ന ശീലമുണ്ടോ? ശരീരത്തിന് എന്ത് സംഭവിക്കും
ഗ്രാമ്പൂ വെള്ളം എങ്ങനെ ഉണ്ടാക്കാം?
ഉറങ്ങുന്നതിനുമുമ്പ് ഗ്രാമ്പൂ വെള്ളം കുടിക്കുന്നത് രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് ഡോ.സെസ അഭിപ്രായപ്പെട്ടു. ശരീരത്തെ ശാന്തമാക്കുകയും വിശ്രമം നൽകുകയും ചെയ്യും.
"കുറച്ച് ഗ്രാമ്പൂ ചൂടുവെള്ളത്തിൽ കുതിർത്ത് വയ്ക്കുക, 10 മുതൽ 15 മിനിറ്റ് വരെ വയ്ക്കുക. ഗ്രാമ്പൂ നീക്കം ചെയ്ത ശേഷം കുടിക്കുക. വലിയ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ലളിതമായ പാനീയമാണിത്," ഡോ.സെസ പറഞ്ഞു.
Also Read: പോഷകങ്ങളുടെ കലവറ; ഈ ഇല ഒരുപിടി മതി, മലബന്ധം മാറിക്കിട്ടും
ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം നൽകുന്ന പ്രകൃതിദത്തമായ ഒരു മരുന്നായി പ്രവർത്തിക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യും. കടുത്ത ചുമയും കഫക്കെട്ടും മാറാൻ ഗ്രാമ്പൂ വെള്ളം സഹായിക്കുന്നു. ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കുന്നു. രാത്രി ദിനചര്യയിൽ ഗ്രാമ്പൂ വെള്ളം ഉൾപ്പെടുത്തുന്നത് ദഹനം, പ്രതിരോധശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒറ്റയ്ക്കുള്ള സമയത്ത് ഹൃദയാഘാതം ഉണ്ടായാൽ എന്തു ചെയ്യണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.