/indian-express-malayalam/media/media_files/2025/10/15/yamini-2025-10-15-15-41-05.jpg)
യാമിനി
തിരക്കേറിയ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിനാൽതന്നെ, ശരീരഭാരം കുറയ്ക്കലും ഫിറ്റ്നസും ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ആവശ്യമായ ഘടകങ്ങളായി മാറിയിരിക്കുന്നു. ശരീര ഭാരം കുറയ്ക്കുകയെന്നത് പലരുടെയും ലക്ഷ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട്, അതിനായി, കുറുക്കു വഴികൾ തേടുന്നവരും കുറവല്ല.
ശരീര ഭാരം കുറയ്ക്കാൻ സഹായകരമായ ചില ടിപ്‌സുകൾ 25 കിലോ കുറച്ച് യാമിനി തപ്‌ലിയാൽ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ജിമ്മിൽ പോകാതെ കാലറി എരിച്ചുകളയാനുമുള്ള അഞ്ച് എളുപ്പ വഴികളെക്കുറിച്ചാണ് അവർ വിശദീകരിച്ചത്.
Also Read: എന്തുകൊണ്ട് രാത്രിയിൽ ഗ്രാമ്പൂ വെള്ളം കുടിക്കണം?
1. എഴുന്നേൽക്കുക, നടക്കുക
ദീർഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. ശരീരം ചലിപ്പിക്കാൻ ഓരോ മണിക്കൂറിലും എഴുന്നേൽക്കുക, ഒരു ചെറിയ നടത്തം ശീലമാക്കുക.
2. നടന്നുകൊണ്ട് സംസാരിക്കുക
ഫോൺ കോളുകളിലോ മീറ്റിങ്ങുകളിലോ ഇരിക്കുന്നതിനുപകരം, നടന്നുകൊണ്ട് സംസാരിക്കുക. നിങ്ങളുടെ സർഗാത്മകതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണിത്.
Also Read: ശരീര ഭാരം കുറയ്ക്കണോ? രാത്രിയിൽ ഈ സമയത്ത് ഭക്ഷണം കഴിക്കൂ
3. വീട്ടിൽ പാചകം ചെയ്യുക
ഭക്ഷണം പാചകം ചെയ്യുമ്പോൾ അടുക്കളയിൽ നടന്നും ഓരോന്ന് ചെയ്തും ധാരാളം സമയമെടുക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം കാലറി കത്തിച്ചുകളയാനും ഇതൊരു മികച്ച മാർഗമാണ്.
4. ഹോബികളിൽ ഏർപ്പെടുക
പൂന്തോട്ടപരിപാലനം, ഡിഐവൈ പ്രോജക്ടുകൾ അല്ലെങ്കിൽ നൃത്തം പോലുള്ള നിങ്ങളെ ചലനാത്മകമാക്കുന്ന ഹോബികൾ തിരഞ്ഞെടുക്കുക. ഈ പ്രവർത്തനങ്ങൾ ശാരീരികമായി സജീവമായി നിലനിർത്താനും കാലറി കത്തിക്കാനും സഹായിക്കും.
Also Read: വാൽനട്ട് ദിവസവും കഴിക്കുന്ന ശീലമുണ്ടോ? ശരീരത്തിന് എന്ത് സംഭവിക്കും
5. ജോലി ചെയ്യുമ്പോൾ നിൽക്കുക
ജോലി ചെയ്യുമ്പോൾ ഒരു സ്റ്റാൻഡിങ് ഡെസ്ക് ഉപയോഗിക്കുക അല്ലെങ്കിൽ പതിവായി ജോലിക്കിടയിൽ ഇടവേളകൾ എടുക്കുക. നിൽക്കുന്നത് ഇരിക്കുന്നതിനേക്കാൾ കൂടുതൽ കാലറി കത്തിക്കുന്നു.
ഈ ചെറിയ മാറ്റങ്ങൾ ജീവിതത്തിൽ വരുത്തുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ശരീര ഭാരം നിലനിർത്തുന്നതിന് പഞ്ചസാര കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും യാമിനി പങ്കുവച്ചു. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ശരീരഭാരം എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർധിക്കുന്നു, ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും, അകാല വാർധക്യവും ചുളിവുകളും, ചില കാൻസറുകൾക്കുള്ള സാധ്യത വർധിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പോഷകങ്ങളുടെ കലവറ; ഈ ഇല ഒരുപിടി മതി, മലബന്ധം മാറിക്കിട്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.