/indian-express-malayalam/media/media_files/9zD9vrp6ys0me8vjGNls.jpg)
പൊട്ടുവെള്ളരി
വേനൽ ചൂടിൽ വെന്തുരുകുകയാണ് കേരളം. പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനേറ്റവും മികച്ചത് ശീതള പാനീയങ്ങളാണ്. വേനൽ ചൂടിൽ ശരീരത്തിനും മനസിനും കുളിർമയേകാനും ദാഹവും തളർച്ചയും അകറ്റാനും മികച്ചതാണ് പൊട്ടുവെള്ളരി ജ്യൂസ്.
തണ്ണിമത്തനിൽ ഉള്ളതിനേക്കാൾ നാരിന്റെ അംശം പൊട്ടുവെബീറ്റ കരോട്ടിൻ, ഫോളിക് ആസിഡ്, പൊട്ടാസിയം, വൈറ്റമിൻ സി എന്നിവയാൽ സമ്പന്നമാണ് പൊട്ടുവെള്ളരി. ജലസമൃദ്ധമായ പൾപ്പാണ് കായുടെ ഉള്ളിലുള്ളത്ള്ളരിയിൽ കൂടുതലാണ്. അതിനാൽതന്നെ, ചൂടുകാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിനെക്കാൾ ഗുണം ചെയ്യും. ചൂടുകുരു പോലുള്ള വേനൽക്കാല പ്രശ്നങ്ങളെയും പൊട്ടുവെള്ളരി അകറ്റും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവയ്ക്ക് സാധിക്കും.
പൊട്ടുവെള്ളരി ജ്യൂസ് തയ്യാറാക്കുന്ന വിധം
പൊട്ടുവെള്ളരിയുടെ പുറം തൊലി ചുരണ്ടി അകത്തെ കുരു കളഞ്ഞ് തവി കൊണ്ട് ഉടച്ച് എടുത്ത് മിക്സിയിൽ അടിച്ചു എടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. തേങ്ങാ പാലും ഏലക്കയും ചേർക്കുന്നത് സ്വാദ് വർധിപ്പിക്കും. പൊട്ടുവെള്ളരി അടിച്ചെടുത്ത് ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ്, കപ്പലണ്ടി എന്നിവ ചേർത്തും ജ്യൂസാക്കാം.
Read More
- രാത്രി വൈകിയുള്ള ഭക്ഷണം ശരീരഭാരം വർദ്ധിപ്പിക്കുമോ?
- രാവിലെ വെറും വയറ്റിൽ ജീരകം കഴിച്ചാലുള്ള ഗുണങ്ങൾ
- സെക്സ് നിർത്തിയാൽ സംഭവിക്കുന്നതെന്ത്?
- വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ അകറ്റാം, ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.