scorecardresearch

സെക്സ് നിർത്തിയാൽ സംഭവിക്കുന്നതെന്ത്?

ലൈംഗിക ബന്ധത്തിന്റെ അഭാവം വ്യക്തികൾക്ക് അവരുടെ പങ്കാളിയുമായുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം കുറയാൻ ഇടയാക്കിയേക്കാം. ഇത് വ്യക്തികളുടെ ബന്ധത്തെയും അടുപ്പത്തെയും ബാധിക്കാം

ലൈംഗിക ബന്ധത്തിന്റെ അഭാവം വ്യക്തികൾക്ക് അവരുടെ പങ്കാളിയുമായുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം കുറയാൻ ഇടയാക്കിയേക്കാം. ഇത് വ്യക്തികളുടെ ബന്ധത്തെയും അടുപ്പത്തെയും ബാധിക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം: ഡല്‍ഹി ഹൈക്കോടതി

ചില വ്യക്തികളിൽ ലൈംഗിക ബന്ധത്തിലെ കുറവ് നിരാശയ്ക്ക് കാരണമാകാറുണ്ട്

ജീവിതത്തിൽ പലവിധ കാരണങ്ങളാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തേണ്ടതായി വരും. വ്യക്തിപരമായ പ്രശ്നങ്ങളോ മെഡിക്കൽ അവസ്ഥകളോ ഇതിനു കാരണമാകാം. എന്നാൽ, ഏറെ നാൾ സെക്സിൽ ഏർപ്പെടാതിരുന്നാൽ ഒരു വ്യക്തിയെ ശാരീരികവും മാനിസകവുമായും ബാധിക്കും. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളാണ് ഇതിൽ പ്രധാനം.

Advertisment

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഓക്സിടോസിൻ, ഡോപാമൈൻ, എൻഡോർഫിൻസ് തുടങ്ങിയ വിവിധ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. ബന്ധങ്ങളിലെ അടുപ്പം, ആനന്ദം, റിലാക്സേഷൻ എന്നിവയെ ഒക്കെ ബൂസ്റ്റ് ചെയ്യുന്ന ഹോർമോണുകളാണിത്. സെക്സിൽ ഏർപ്പെടാതിരുന്നാൽ ഈ ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കും. സ്വാഭാവികമായും ഒരാളുടെ മാനസികാവസ്ഥയെയും വൈകാരിക ക്ഷേമത്തെയും ബാധിക്കും.

ലൈംഗിക ബന്ധത്തിന്റെ അഭാവം വ്യക്തികൾക്ക് അവരുടെ പങ്കാളിയുമായുള്ള ശാരീരികവും വൈകാരികവുമായ അടുപ്പം കുറയാൻ ഇടയാക്കിയേക്കാം. ഇത് വ്യക്തികളുടെ ബന്ധത്തെയും അടുപ്പത്തെയും ബാധിക്കാം. ചില വ്യക്തികളിൽ ലൈംഗിക ബന്ധത്തിലെ കുറവ് നിരാശയ്ക്ക് കാരണമാകാറുണ്ട്. ലൈംഗിക വാഞ്‌ഛ, അതൃപ്‌തി, ആത്മവിശ്വാസക്കുറവ് എന്നീ വികാരങ്ങൾക്കും ഇതു കാരണമായി മാറാറുണ്ട്.

ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യം, സമ്മർദ്ദം കുറയ്‌ക്കൽ, പ്രതിരോധശേഷി വർധിപ്പിക്കൽ തുടങ്ങി ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. അതിനാൽതന്നെ സെക്സിൽ ഏർപ്പെടുന്നത് നിർത്തിയാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചില വ്യക്തികളിൽ ഏറെ നാളുകളായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഇരിക്കുന്നത് ലൈംഗികാഭിലാഷം കുറയുന്നതിനും ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാവാറുണ്ട്.

Advertisment

ദീർഘനാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ വരുമ്പോൾ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും പഠനങ്ങൾ തള്ളി കളയുന്നില്ല. മാസത്തിലൊരിക്കലോ അതിൽ താഴെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ആളുകൾക്ക് ആഴ്ചയിൽ രണ്ടുതവണയോ അതിൽ കൂടുതലോ തവണ സെക്സിലേർപ്പെടുന്നവരേക്കാൾ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. 

സെക്‌സ് ഇല്ലെങ്കിൽ പ്രോലക്‌റ്റിൻ, ഓക്‌സിടോസിൻ തുടങ്ങിയ സ്വസ്ഥമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണുകൾ നഷ്ടമാകും. രതിമൂർച്ഛ ശരീരത്തിൽ എൻഡോർഫിനുകളും മറ്റ് ഹോർമോണുകളും പുറത്തുവിടാൻ കാരണമാകുന്നു, ഇത് തലവേദന, പുറംവേദന, കാലുകളിലെ വേദന എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കും. ആർത്രൈറ്റിസ് വേദന, ആർത്തവ വേദന എന്നിവയുടെ കാഠിന്യം കുറയ്ക്കാനും സെക്സ് സഹായകമാവാറുണ്ട്.

Read More

Sex Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: