scorecardresearch

വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾ അകറ്റാം, ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ

ബ്രോക്കോളി, സ്പിനച്, കാലെ, ചീര തുടങ്ങിയ പച്ചക്കറികൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ കൂടുതലായതിനാൽ ഈ പച്ചക്കറികൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

ബ്രോക്കോളി, സ്പിനച്, കാലെ, ചീര തുടങ്ങിയ പച്ചക്കറികൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ കൂടുതലായതിനാൽ ഈ പച്ചക്കറികൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

വേനൽക്കാലത്ത് പലർക്കും നെഞ്ചെരിച്ചിൽ, വയർവീർക്കൽ, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ശരിയായ ഭക്ഷണം തിരഞ്ഞെടുത്ത് ശരീരത്തിന് ആവശ്യമായ ഇന്ധനം നൽകണം. വേനൽക്കാലത്തെ ദഹനപ്രശ്നങ്ങളെല്ലാം അകറ്റാൻ സഹായിക്കുന്ന 5 സൂപ്പർഫുഡുകളുണ്ട്.

Advertisment

നാരുകൾ സമ്പുഷ്ടമായ പച്ചക്കറികൾ

ബ്രോക്കോളി, സ്പിനച്, കാലെ, ചീര തുടങ്ങിയ പച്ചക്കറികൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ കൂടുതലായതിനാൽ ഈ പച്ചക്കറികൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഈ പച്ചക്കറികൾ മലവിസർജ്ജനം മെച്ചപ്പെടുത്തുകയും മലബന്ധം, വയർവീർക്കൽ തുടങ്ങിയ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

മുഴുവൻ ധാന്യങ്ങൾ

ഗോതമ്പിനു പകരം ബജ്റ, ക്വിനോവ അല്ലെങ്കിൽ ബാർലി എന്നിവ ഉപയോഗിക്കുക. ഈ ധാന്യങ്ങളിൽ അവശ്യ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. ഈ ധാന്യങ്ങൾ ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തുകയും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

ഹെർബൽ ചായകൾ

ചായയ്ക്കു പകരം ഇഞ്ചി, പുതിന, ചമോമൈൽ തുടങ്ങിയ ചേരുവകളുള്ള ഹെർബൽ ടീയിലേക്ക് മാറുക. ഈ ചായകൾ ദിവസം മുഴുവൻ ജലാംശം നിലനിർത്തുന്നു. മാത്രമല്ല, ദഹനപ്രശ്നങ്ങൾ ശമിപ്പിക്കുന്നു.

Advertisment

ഇഞ്ചിയും മഞ്ഞളും

ഇവ രണ്ടും ദഹന ആരോഗ്യത്തിന് ഗുണം ചെയ്യും. ഭക്ഷണത്തിൽ ഇഞ്ചിയും മഞ്ഞളും ഉൾപ്പെടുത്തുന്നത് ദഹനത്തെ സഹായിക്കുന്നു. 

സീസണൽ പഴങ്ങൾ

മുന്തിരി, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കുടലിനെ ആരോഗ്യകരമായി നിലനിർത്തും. ഇവയെല്ലാം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇവ ദഹന ആരോഗ്യത്തെ സഹായിക്കുന്നു. 

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: