scorecardresearch

രാത്രിയിൽ ബ്രാ ധരിച്ച് ഉറങ്ങാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ

സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാൽ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്ന് അവർ പറയുന്നു

സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാൽ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്ന് അവർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

രാത്രിയിൽ ബ്രാ ധരിച്ച് ഉറങ്ങണമെന്നാണ് ഒട്ടുമിക്ക സ്ത്രീകളും ചിന്തിക്കുന്നത്. രാത്രിയിൽ ബ്രാ ധരിക്കുന്നതിന്റെ ഗുണമോ ദോഷമോ സംബന്ധിച്ച് മെഡിക്കൽ തെളിവുകളൊന്നും ഇല്ല. പക്ഷേ, രാത്രിയിൽ ബ്രാ ധരിക്കുന്നതിനോട് ആരോഗ്യ വിദഗ്ധർ യോജിക്കുന്നില്ല. സുഖകരമായ ഉറക്കം, സ്തനങ്ങളുടെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ബ്രാ ധരിക്കാതിരുന്നാൽ ചില ആരോഗ്യ നേട്ടങ്ങളുണ്ടെന്ന് അവർ പറയുന്നു.

Advertisment

രാത്രിയിൽ ബ്രാ ധരിക്കുന്നത് ആശ്വാസം ഇല്ലാതാക്കുന്നു

ഇറുകിയ ബ്രാകൾ ദീർഘനേരം ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോൾ ഇത്തരം ബ്രാ ധരിക്കുന്നത് രാത്രിയിൽ അസ്വസ്ഥതയുണ്ടാക്കും. ബ്രാ ഇല്ലാതെ ഉറങ്ങുകയാണെങ്കിൽ ശരീരം ശരിയായി വിശ്രമിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും. 

സ്തനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് സ്തനങ്ങളിൽ ഫംഗസ് അണുബാധയ്ക്ക് കാരണമായേക്കാം. ബ്രാ നിരന്തരം ധരിക്കുന്നതു വഴി വിയര്‍പ്പ് കണങ്ങള്‍ തങ്ങി നില്‍ക്കുകയും ഫംഗസ് ആയി രൂപപ്പെടുകയും ചെയ്യും. 

രക്തയോട്ടത്തെ ബാധിക്കുന്നു

രാത്രിയിൽ ധരിക്കുന്ന ബ്രാ വളരെ ഇറുകിയതാണെങ്കിൽ സ്തന കോശങ്ങളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. ഉറങ്ങുമ്പോൾ ബ്രാ ധരിക്കാതിരുന്നാൽ സ്തനങ്ങളിലേക്ക് മെച്ചപ്പെട്ട രക്തയോട്ടവും ആരോഗ്യമുള്ള സ്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യും.

Advertisment

ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു

രാവിലെയും രാത്രിയും ദീർഘനേരം ബ്രാ ധരിക്കുന്നത്, പ്രത്യേകിച്ച് വളരെ ഇറുകിയതാണെങ്കിൽ, ചർമ്മത്തിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്ക് ഇടയാക്കും. ഉറക്കത്തിൽ സ്തനങ്ങളെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. ഇത് ചർമ്മപ്രശ്നങ്ങൾ തടയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: