/indian-express-malayalam/media/media_files/qjX8FDnV6tZdsWXVjLOQ.jpg)
Photo Source: Pixabay
വേനൽക്കാലം പച്ച മാങ്ങയുടെ സീസൺ കൂടിയാണ്. പല വീടുകളിലും പച്ച മാങ്ങ കൊണ്ടുള്ള വിഭവങ്ങൾ വേനൽ കാലത്ത് സർവ സാധാരണമാണ്. പച്ച മാങ്ങ ഉപ്പും മുളകും കൂട്ടി കഴിക്കുന്നത് പലർക്കും നൊസ്റ്റാൾജിയ കൂടിയാണ്. എന്നാൽ ദിവസവും കഴിച്ചാൽ ദഹനപ്രശ്‌നങ്ങളുണ്ടാകുമെന്നതിനാൽ പലരും പച്ച മാങ്ങ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇത് ശരിയാണോയെന്ന് വിദഗ്ധരോട് ചോദിക്കാം.
ഒരു ആന്റിഓക്‌സിഡന്റ് എന്ന നിലയിൽ പച്ച മാങ്ങ പ്രധാനമായും ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് ആണെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ഡോ.രംഗ സന്തോഷ് കുമാർ പറഞ്ഞു. ''സമ്പന്നമായ പോഷക ഉള്ളടക്കം കാരണം പച്ച മാങ്ങ കഴിക്കുന്നത് ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. ഇവയിൽ കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റായയ മാംഗിഫെറിൻ, കരളിന്റെ ആരോഗ്യത്തിന് ഗുണകരമായ ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങൾ കാണിക്കുന്നു,”ഡോ കുമാർ പറഞ്ഞു.
പച്ച മാങ്ങയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹീമോഫീലിയ, അനീമിയ തുടങ്ങിയ രക്ത സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും രക്തക്കുഴലുകളുടെ ഇലാസ്തികത വർധിപ്പിക്കുന്നതിനും ഹെമറ്റോപോയിസിസ് പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായിക്കുന്നുവെന്ന് ഡോ.കുമാർ പറഞ്ഞു.
പച്ച മാങ്ങയിലെ കരോട്ടിനോയിഡുകളുടെ ഉയർന്ന സാന്ദ്രത കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഇവയിലെ ജലാംശം നിർജലീകരണം തടയുന്നു, പ്രത്യേകിച്ച് കടുത്ത വേനൽക്കാലത്ത്. മോണയിലെ രക്തസ്രാവം, സ്‌കർവി തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവും പച്ച മാങ്ങയ്ക്കുണ്ട്.
മലബന്ധം, ദഹനക്കേട് എന്നിവയുൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ്. വിറ്റാമിൻ ഇ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മികച്ച പ്രതിരോധശേഷി നൽകുന്നു. ഭക്ഷണത്തിൽ പച്ച മാങ്ങ ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും വിവിധ ശാരീരിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഡോ.കുമാർ പറഞ്ഞു.
പച്ച മാങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും പെക്റ്റിനും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിനും ദഹനത്തിനും ഗുണം ചെയ്യും. എന്നിരുന്നാലും, പച്ച മാങ്ങയിൽ ഉറുഷിയോൾ എന്ന ഒരു പദാർത്ഥം അടങ്ങിയിട്ടുണ്ട്. വലിയ അളവിൽ കഴിച്ചാൽ ഇത് വായിലും തൊണ്ടയിലും ദഹനവ്യവസ്ഥയിലും ചില അസ്വസ്ഥതകൾ ഉണ്ടാക്കും. മാത്രമല്ല, ഉയർന്ന അളവിലുള്ള സിട്രിക് ആസിഡ് അമിതമായി കഴിക്കുമ്പോൾ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്ന് ഡോ.കുമാർ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.