/indian-express-malayalam/media/media_files/sx1i7bFBzkLnJHl6WDsI.jpg)
ചിത്രം: ഫ്രിപിക്
ആരോഗ്യ സംരക്ഷണ ഭക്ഷണങ്ങളിലെ ഒരു പ്രധാനിയാണ് ചിയ വിത്ത്. നിരവധി പോഷകങ്ങളുടെ സമ്പന്ന കലവറയായ ചിയ വിത്തുകൾ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ ചെറിയ വിത്തുകൾക്ക് പറയത്തക്ക ഗുണങ്ങളുണ്ടോ? വിദഗ്ധാഭിപ്രായം പരിശോദിക്കാം.
"ഫൈബർ, പ്രോട്ടീൻ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ചിയ വിത്തുകൾ. സംതൃപ്തി പ്രേത്സാഹിപ്പിക്കുന്നതിനും, ആസക്തി കുറയ്ക്കുന്നതിനും ഇവ പ്രശസ്തമാണ്" ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ ഷബാന പർവീൻ പറഞ്ഞു. കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലൂടെയും ചിയ വിത്തുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇവ വെള്ളം ആഗിരണം ചെയ്യുകയും ആമാശയത്തിൽ വികസിക്കുകയും ചെയ്യുന്നു, ഇത് സംതൃപ്തി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കൂടാതെ, ഇവയിലെ സമ്പന്നമായ ഒമേഗ -3 ഫാറ്റി ആസിഡ്, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
പ്രതിദിനം 30 ഗ്രാം ഫൈബർ കഴിക്കുന്നത്, ശക്തമായ ഭക്ഷണക്രമം പിന്തുടരുന്നതിന് സമാനമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് 2015 പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ 10 ഗ്രാം അടങ്ങിയ രണ്ടു സ്പൂൺ ചിയവിത്ത് കഴിക്കുന്നത് ഫൈബർ ശരീരത്തിലെത്തിക്കുന്നതിന് ഗുണകരമാണെന്നാണ് ഡയറ്റീഷ്യനായ പൂജ ഷായുടെ അഭിപ്രായം.
എന്നാൽ, സമീകൃതാഹാരത്തിന് ഒപ്പം ചിയ വിത്ത് കഴിക്കുന്നത് പ്രായമായവരിൽ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്നും പഠനം സൂചിപ്പിക്കുന്നു. 2009-ൽ ന്യൂട്രീഷൻ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇതേപ്പറ്റി നിരീക്ഷിച്ചത്. ചിയ വിത്തുകൾ പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും, അവ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാന്ത്രിക ബുള്ളറ്റല്ല, അപ്പോളോ ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ പ്രിയങ്ക റോഹത്ഗിയുടെ അഭിപ്രായപ്പെട്ടു.
സുസ്ഥിരമായി ശരീരഭാരം കുറയ്ക്കാനായി, ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം എന്നിവ ഉൾപ്പെടെയുള്ള ഒരു സമഗ്രമായ സമീപനം ആവശ്യമാണെന്നും ഡോ പ്രിയങ്ക നിർദേശിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.