/indian-express-malayalam/media/media_files/8l6g67rZunLd3RdukB6T.jpg)
പതിവായുള്ള വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നു
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. പൊതുവെ രണ്ടുതരത്തിൽ സ്ട്രോക്ക് കാണുന്നുണ്ട്. ഇഷിമിക് (ischemic) സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. ഹെമൊറാജിക് (haemorrhagic) സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്.
ദിവസേനയുള്ള വ്യായാമം ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സ്ട്രോക്കുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമം സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം.
രക്തസമ്മർദം മെച്ചപ്പെടുത്തുന്നു
സ്ട്രോക്കിനുള്ള ഒരു പ്രധാന അപകട ഘടകമായ രക്തസമ്മർദം കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു. ഹൃദയത്തെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്തുന്നതിന് വ്യായാമം സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
പതിവായുള്ള വ്യായാമം ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു
ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്‌ഡിഎൽ) കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാൻ വ്യായാമം ചെയ്യുന്നതിലൂടെ കഴിയും. ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു, ഇത് സ്ട്രോക്കിനുള്ള അപകട ഘടകമാണ്.
രക്തം കട്ടപിടിക്കുന്നത് തടയുന്നു
ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും ധമനികളിലും സിരകളിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുകയും ഇസ്കെമിക് സ്ട്രോക്കിലേക്ക് നയിക്കുകയും ചെയ്യും.
ധമനികളെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്തുന്നു
വ്യായാമം രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളുടെ കേടുപാടുകൾ അല്ലെങ്കിൽ വിള്ളൽ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.