/indian-express-malayalam/media/media_files/MOlFIZK2VQ47TkHKb5XR.jpg)
ചിത്രം: ഫ്രിപിക്
ജിമ്മിൽ പോയി എത്ര കഠിന വ്യായമം ചെയ്താലും, പലർക്കും അവർ ആഗ്രഹിക്കുന്ന ഫലം കിട്ടാറില്ല. ഈ നിരാശയിൽ പലരും തങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ ഉപേക്ഷിക്കാൻ പോലും തയ്യാറാകുന്നു. നമ്മുടെ കഠിനാധ്വാനം ശരീരത്തിൽ പ്രകടമാകാതിരിക്കുന്നതിൽ നിരവധി കാരണങ്ങളുണ്ട്. കൃത്യമായ രീതിയിൽ ഏങ്ങനെ ശരീരഭാരം നിയന്ത്രിക്കാമെന്ന് പങ്കുവയ്ക്കുകയാണ് പോഷകാഹാര- ഫിറ്റ്നസ് വിദഗ്ധർ.
1. കലോറി ഉപഭോഗം
ആരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്നാണെങ്കിൽപ്പോലും അമിത കലോറി ഉപഭോഗം പരിമിതപ്പെടുത്തുക. കലോറിയുടെ അളവ് മനസിലാക്കാതിരിക്കുന്നത് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങളെ താളം തെറ്റിക്കുന്നു. വ്യായാമത്തിലൂടെ കലോറി കത്തിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്, അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. പ്രിയങ്ക റോത്തഗി പറഞ്ഞു.
2) സ്ഥിരത
ഭക്ഷണക്രമവും വ്യായാമമുറകളും പിന്തുടരുന്നതിലെ സ്ഥിരതയില്ലായ്മ, ശരീരഭാരം കുറയ്ക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. സാധിക്കില്ലെന്ന് ഉറപ്പുള്ള ലക്ഷ്യങ്ങൾ സൃഷ്ടിക്കുന്നതും നിരാശയിൽ കലാശിക്കുന്നു. പകരം, നടക്കുമെന്ന് ഉറപ്പുള്ളതും സുസ്ഥിരവുമായ ലക്ഷ്യങ്ങൾ പിന്തുടരുക.
3. ഉറക്കം ഇല്ലായ്മ
ഉറക്ക കുറവ്, വിശപ്പിനെയും മെറ്റബോളിസത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ താളം തെറ്റിക്കുന്നു. ഉറക്കം കുറയുമ്പോൾ, ശരീരം കൂടുതൽ ഗ്രെലിൻ, വിശപ്പുണ്ടാക്കുന്ന ഹോർമോൺ എന്നവ ഉൽപാദിപ്പിക്കുന്നു. കൂടാതെ സംതൃപ്തി ഉണ്ടാക്കുന്ന ലെപ്റ്റിൻ ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും, കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
4. ആരോഗ്യ അവസ്ഥകൾ
ഹൈപ്പോതൈറോയിഡിസം, ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്), പോലുള്ള ചില ആരോഗ്യ ആവസ്ഥകൾ, മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം കുറയുന്നതിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകൾ തിരിച്ചറിയാൻ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുന്നത് ഗുണകരമാണ്.
5. സമ്മർദം
വിട്ടുമാറാത്ത സമ്മർദം, കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് ഉയർത്തുന്നു. സമ്മർദം കുറയ്ക്കാൻ, യോഗ, ധ്യാനം തുടങ്ങിയ രീതികൾ പരിശീലിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.