scorecardresearch

വേനൽ ചൂടിൽ ജലാംശം നിലനിർത്താം; ഇലക്‌ട്രോലൈറ്റുകളാൽ സമ്പന്നമായ ചില പാനീയങ്ങൾ

ദിനംപ്രതി ഉയരുന്ന താപനിലയെ പ്രതിരോധിക്കാൻ, ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ പാനീയങ്ങൾ അത്യന്താപേക്ഷിതമാണ്

ദിനംപ്രതി ഉയരുന്ന താപനിലയെ പ്രതിരോധിക്കാൻ, ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ പാനീയങ്ങൾ അത്യന്താപേക്ഷിതമാണ്

author-image
Health Desk
New Update
Health | Summer | Drink

വേനൽകാലത്ത് ജലാംശം നിലനിർത്തുന്ന പാനീയങ്ങൾ (ചിത്രം: ഫ്രീപിക്)

ദിനംപ്രതി കുതിച്ചുയരുന്ന താപനിലയും ചൂട്ടുപൊള്ളുന്ന വെയിലും ശരീരത്തിലെ ജലാംശം ഗണ്യമായ അളവിലാണ് കുറയ്ക്കുന്നത്. ചൂടും ഈർപ്പവും കൂടിച്ചേരുന്നത് അമിതമായ വിയർപ്പിൻ്റെയും ദ്രാവക നഷ്ടത്തിൻ്റെയും സാധ്യത വർദ്ധിപ്പിക്കുന്നു, ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു, ന്യൂട്രീഷ്യനിസ്റ്റായ ഷോണ പ്രഭു പറഞ്ഞു.

Advertisment

ചുട്ടുപൊള്ളുന്ന കാലവസ്ഥയിൽ ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത്, ആരോഗ്യവും ചൈതന്യവും നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ.

ഇളനീര്
വേനൽക്കാലത്തെ ഒരു ജീവൻരക്ഷാ മാർഗമായി തന്നെ ഇളനീരിനെ കണക്കാക്കാം. ഉന്മേഷദായകമായ ഇളനീർ, ഇലക്ട്രോലൈറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങി ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങളാൽ സമ്പന്നമാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിർജ്ജലീകരണ ഫലങ്ങളില്ലാതെ വേഗത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സ്വാഭാവിക പഞ്ചസാര നൽകുന്നു.

നാരങ്ങ വെള്ളം
നാരങ്ങ നീര്, ഉപ്പ്, പഞ്ചസാര, എന്നിവ ചേർന്ന ജനപ്രിയവും ഉന്മേഷദായകവുമായ പാനീയമാണ് നാരങ്ങ വെള്ളം. ദാഹം ശമിപ്പിക്കുക മാത്രമല്ല, വിറ്റാമിൻ സി, ഇലക്‌ട്രോലൈറ്റുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും ജലാംശം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വിയർപ്പ് മൂലം നഷ്ടപ്പെട്ട ധാതുക്കൾ ശരീരത്തിൽ നിറയ്ക്കാനും നാരങ്ങ വെള്ളം സഹായിക്കുന്നു.

Advertisment

സംഭാരം
തൈര്, ഉപ്പ്, നാരങ്ങ, ഇഞ്ചി, മുളക് എന്നിവയോടൊപ്പം വെള്ളം ചേർത്തുണ്ടാക്കുന്ന പ്രോബയോട്ടിക് പാനീയമാണ് സംഭാരം. കേരളത്തിൽ ജനപ്രിയമായ സംഭാരം ശരീരം തണുപ്പിക്കുന്നതിന് ഉത്തമമാണ്. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്‌ട്രോലൈറ്റുകൾ ശരീരത്തിൽ നിറയ്ക്കുന്നതിന്, സംഭാരം സഹായിക്കുന്നു. വേനൽക്കാലത്ത് കുടിക്കേണ്ട ഒരു മികച്ച പാനീയമാണ് സംഭാരം.

ജൽജീര
പുതിന, മല്ലിയില, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വെള്ളത്തിൽ കലർത്തി തയ്യാറാക്കുന്ന ഒരു മികച്ച വേനൽകാല പാനീയമാണ് ദക്ഷിണേന്ത്യയിൽ പ്രശസ്തമായ ജൽജീര. ശരീരം തണുപ്പിക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും പുറമേ, ദഹനം മെച്ചപ്പെടുത്തുന്നതിനും, വിശപ്പുണ്ടാക്കുന്നതിനും ഇത് ഗുണകരമാണ്.

വേനൽകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മറ്റു മാർഗങ്ങൾ

  • ദാഹിക്കുന്നതുവരെ കാത്തിരിക്കാതെ, ഇടക്കിടെ വെള്ളം കുടിക്കുക. 
  • പുറത്തിറങ്ങുമ്പോൾ ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക.
  • തണ്ണിമത്തൻ, കുക്കുമ്പർ, ചീര തുടങ്ങിയ ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക.
  • മധുരമുള്ള പാനീയങ്ങൾ, കഫീൻ, മദ്യം എന്നിവ പരിമിതപ്പെടുത്തുക. 
  • മസാലകളും ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങളും കുറയ്ക്കുക.

നിർജ്ജലീകരണത്തിൻ്റെ കാരണങ്ങൾ മനസിലാക്കി, അതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ നടപ്പിലാക്കുക. ഉചിതമായ ഇലക്ട്രോലൈറ്റ് പാനീയങ്ങൾ തിരഞ്ഞെടുത്ത്, ജലാംശത്തിന് മുൻഗണന നൽകുക. ഈ മാർഗങ്ങളിലൂടെയെല്ലാം, വേനൽക്കാലത്ത് ആരോഗ്യവും ഊർജ്ജസ്വലതയും ജലാംശവും നിലനിർത്താൻ കഴിയുന്നു.

Read More

Summer Drinks Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: