/indian-express-malayalam/media/media_files/bhh0FrpOFkW2s4cWFyzi.jpg)
100 ഗ്രാം വെള്ള പയറിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ (ചിത്രം: ഫ്രിപിക്)
മലയാളികൾക്ക് പൊതുവേ താൽപര്യം കുറവാണെങ്കിലും വൈവിധ്യമാർന്ന പോഷകങ്ങളാൽ സമ്പന്നമായ ഒരു പയർവർഗ്ഗമാണ് വെള്ള പയർ (ബ്ലാക്ക്-ഐഡ് പീസ്). പലപ്പോഴും കറികളിലെ അപ്രധാന കൂട്ടിച്ചേർക്കലായി തരംതാഴ്ത്തപ്പെടാറുണ്ടെങ്കിലും, വിറ്റാമിനുകൾ, ധാതുക്കൾ, അവശ്യ പോഷകങ്ങൾ എന്നിവ സമ്പന്നമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണെങ്കിൽ വെള്ള പയർ തീർച്ചയായും ഭക്ഷത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ അഭിപ്രായപ്പെടുന്നത്.
100 ഗ്രാം വെള്ള പയറിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ
- കലോറി: 120 kcal
- കാർബോഹൈഡ്രേറ്റ്സ്: 21.45 ഗ്രാം
- ഡയറ്ററി ഫൈബർ: 6.7 ഗ്രാം
- പഞ്ചസാര: 4.4 ഗ്രാം
- പ്രോട്ടീൻ: 8.3 ഗ്രാം
- കൊഴുപ്പ്: 0.9 ഗ്രാം
- വിറ്റാമിൻ സി
- വിറ്റാമിൻ എ
- വിറ്റാമിൻ കെ
- വിറ്റാമിൻ ബി-കോംപ്ലക്സ് (ബി 1, ബി 2 , ബി 3, ബി 5)
- കാൽസ്യം
- ഫോസ്ഫറസ്
- ഇരുമ്പ്
- പൊട്ടാസ്യം
- മഗ്നീഷ്യം
- ചെമ്പ്
- മാംഗനീസ്
- ആൻ്റിഓക്‌സിഡൻ്റുകൾ: പോളിഫെനോൾസ്, ഫ്ലേവനോയിഡുകൾ, ടാന്നിൻസ്
വെള്ള പയറിന്റെ ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം: വെള്ള പയറിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇവയിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ദഹന ആരോഗ്യം: വെള്ള പയറിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഭാര നിയന്ത്രണം: ഇവയിൽ കൊഴുപ്പും കലോറിയും കുറവാണ്, എന്നാൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് സംതൃപ്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം: ഇവയിലെ ലയിക്കുന്ന നാരുകൾ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സ്പൈക്കുകൾ തടയാനും ഇത് സഹായിക്കുന്നു.
അസ്ഥികളുടെ ആരോഗ്യം: വെള്ള പയറിൽ കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ശക്തവും ആരോഗ്യകരവുമായ അസ്ഥികൾ നിലനിർത്താൻ അത്യാവശ്യമാണ്.
ചില വ്യക്തികൾക്ക് പയർവർഗ്ഗങ്ങളോട് അലർജിയുണ്ടാകാം. അതിനാൽ സമാന പ്രശ്നങ്ങൾ നേരിട്ടിട്ടുള്ളവർ പ്രതികൂല പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ അമിത ഉപഭോഗം ദഹന നാളത്തിന്റെ അസ്വസ്ഥതയിലേക്ക് നയിച്ചേക്കാം, മിതത്വം പ്രധാനമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.