scorecardresearch

ശരീര ഭാരം കുറച്ചത് എങ്ങനെ നിലനിർത്താം, ചില ടിപ്‌സ്

പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുക. ശരീരഭാരം കൂട്ടുന്ന പഴയ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുന്നത് ഒഴിവാക്കുക

പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുക. ശരീരഭാരം കൂട്ടുന്ന പഴയ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുന്നത് ഒഴിവാക്കുക

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Freepik

ശരീര ഭാരം കുറയ്ക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുപോലെ തന്നെ വെല്ലുവിളി നിറഞ്ഞതാണ് കുറച്ച ശരീരഭാരം നിലനിർത്തുകയെന്നതും. പലരും ശരീര ഭാരം കുറച്ചശേഷം അത് നിലനിർത്തുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ വയ്ക്കാറില്ല. ശരീര ഭാരം കുറഞ്ഞുവെന്നു കരുതി ഒരിക്കലും നിങ്ങളുടെ ശ്രദ്ധ മാറരുത്. അത് നിലനിർത്തുന്നതിലും ശ്രദ്ധ വേണം. ശരീര ഭാരം കുറച്ചത് നിലനിർത്താൻ ചില സിംപിൾ ടിപ്സ് സഹായിക്കും.

Advertisment

ശരീര ഭാരം നിരീക്ഷിക്കുന്നത് നിർത്തരുത്

ശരീര ഭാരം പതിവായി നിരീക്ഷിക്കുക, എന്നാൽ ഒബ്സസീവ് ആകുന്നത് ഒഴിവാക്കുക. പതിവായി നിരീക്ഷിക്കുന്നത് ശരീര ഭാരം കൂടിയോ എന്ന കാര്യം മനസിലാക്കാനും അതിന് അനുസരിച്ച് ശീലങ്ങളിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. 

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

പഴങ്ങൾ, പച്ചക്കറികൾ, മെലിഞ്ഞ പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കഴിക്കുക. ശരീരഭാരം കൂട്ടുന്ന പഴയ ഭക്ഷണ ശീലങ്ങളിലേക്ക് മടങ്ങുന്നത് ഒഴിവാക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ഭക്ഷണത്തിന്റെ അളവ് ​ശ്രദ്ധിക്കുക. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ചിലർക്ക് സ്ട്രെസ് ഉണ്ടാകുന്ന സമയത്ത് ഭക്ഷണം കഴിക്കാനുള്ള തോന്നലുണ്ടാകാം. സ്ട്രെസിനെ മറികടക്കാൻ വ്യായാമം അല്ലെങ്കിൽ ഒരു സുഹൃത്തുമായോ തെറാപ്പിസ്റ്റുമായോ സംസാരിക്കുന്നത് പോലുള്ള മാർഗങ്ങളിലേക്ക് തിരിയുക. ഭക്ഷണവും ലഘുഭക്ഷണവും നേരത്തെ തന്നെ പ്ലാൻ ചെയ്യുക. അമിതമായി വിശക്കുമ്പോൾ അനാരോഗ്യകരമായ ഓപ്ഷനുകളിലേക്ക് പോകുന്നത് തടയാൻ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ ഇടയ്ക്ക് കഴിക്കുക. 

നല്ല ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക

സമീകൃതാഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, സ്ട്രെസ് മാനേജ്മെന്റ് തുടങ്ങിയ നല്ല ശീലങ്ങൾ സ്വീകരിക്കുക. പതിവ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടത്തം, സൈക്ലിങ്, നീന്തൽ, നൃത്തം, അല്ലെങ്കിൽ സ്പോർട്സ് എന്നിവയിലേതുമാകാം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുക. ഫിറ്റ്നസ് ദിനചര്യയിൽ ശക്തി പരിശീലന വ്യായാമങ്ങൾ ഉൾപ്പെടുത്തുക. ഇത് കലോറി എരിച്ചുകളയാൻ മാത്രമല്ല, മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ശരീര ഭാരം നിലനിർത്തുന്നത് എളുപ്പമാക്കുന്നു.

Advertisment

Read More

Health Tips Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: