scorecardresearch

ഇനി രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാം, ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

ചില സൂപ്പർഫുഡുകൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും. സൂപ്പർഫുഡുകളിൽ ഹോർമോണുകളെ സന്തുലിതമാക്കാനും നാഡീവ്യവസ്ഥയെ ശമിപ്പിക്കാനും വിശ്രമം നൽകാനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

ചില സൂപ്പർഫുഡുകൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും. സൂപ്പർഫുഡുകളിൽ ഹോർമോണുകളെ സന്തുലിതമാക്കാനും നാഡീവ്യവസ്ഥയെ ശമിപ്പിക്കാനും വിശ്രമം നൽകാനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Freepik

രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ടോ?. ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല. ലോകത്തിലെ ആയിരക്കണക്കിന് പേർ ഉറക്ക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനുള്ള പ്രതിവിധി മരുന്നല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ചില തിരഞ്ഞെടുപ്പുകൾ ഈ പ്രശ്നം മറികടക്കാൻ സഹായിക്കും.

Advertisment

ചില സൂപ്പർഫുഡുകൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുമെന്ന് കല്യാണിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡയറ്റീഷ്യൻ എ.സുമയ്യ പറഞ്ഞു. സൂപ്പർഫുഡുകളിൽ ഹോർമോണുകളെ സന്തുലിതമാക്കാനും നാഡീവ്യവസ്ഥയെ ശമിപ്പിക്കാനും വിശ്രമം നൽകാനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. 

1. ഏത്തപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഏത്തപ്പഴം. ഈ രണ്ട് പോഷകങ്ങളും പേശികളെ ശാന്തമാക്കുന്നു. ഏത്തപ്പഴം കഴിക്കുമ്പോൾ പേശികളും ഞരമ്പുകളും ശാന്തമാവുകയും വിശ്രമിക്കാനും എളുപ്പത്തിൽ ഉറങ്ങാനും സഹായിക്കുകയും ചെയ്യും.

2. ചെറി

ഉറക്ക-ഉണർവ് ചക്രങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ് ചെറി. ഇവ കഴിക്കുന്നത് ശരീരത്തിലെ മെലറ്റോണിന്റെ അളവ് വർധിപ്പിക്കും. ഇതിലൂടെ ഉറക്കം മെച്ചപ്പെടുത്താം.

Advertisment

3. ബദാം

ട്രിപ്റ്റോഫാൻ സമ്പന്നമായ ബദാം മഗ്നീഷ്യത്തിന്റെ ശക്തമായ ഉറവിടം കൂടിയാണ്. ഉറങ്ങുന്നതിനു മുമ്പ് ബദാം കഴിക്കുന്നത് പേശികളുടെ അയവ് വർധിപ്പിക്കാനും ഉറക്കം നൽകുന്ന ഹോർമോൺ പുറത്തുവിടുന്നത് കൂട്ടാനും സഹായിക്കും.

4. ഓട്സ്

സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഓട്സ് തലച്ചോറിലെ സെറോടോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. മാനസികാവസ്ഥ നിയന്ത്രിക്കുന്നതിലും ഉറക്കത്തിലും സെറോടോണിൻ പ്രധാന പങ്കു വഹിക്കുന്നുണ്ട്. വൈകുന്നേരം ഓട്‌സ് കഴിക്കുന്നത് വിശ്രമവും നല്ല ഉറക്കവും നൽകും.

5. സാൽമൺ

സാൽമൺ പോലുള്ള ഫാറ്റി മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ നല്ല ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉറക്കം മെച്ചപ്പെടുത്തും.

6. ഇലക്കറികൾ

വിശ്രമത്തിനും ഉറക്കത്തിനും ആവശ്യമായ മഗ്നീഷ്യം, ഇലക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്പിനച്, കാലെ അല്ലെങ്കിൽ മറ്റ് ഇലക്കറികൾ കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും.

7. ഹെർബൽ ചായകൾ

ഉറക്ക പ്രശ്നങ്ങളുള്ളവർ ചമോമൈൽ പോലുള്ള ഹെർബൽ ചായകൾ കുടിക്കുന്നത് ഗുണം ചെയ്യും. ഉത്കണ്ഠയ്ക്കും ഉറക്കക്കുറവിനും പരിഹാരമായി പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് ചമോമൈല്‍ ചായ.

Read More

Sleep Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: