/indian-express-malayalam/media/media_files/P0kiZpqjgB5bD26ABVcK.jpg)
Photo Source: Freepik
പുരാതനകാലം മുതൽക്കെ ഇന്ത്യൻ അടുക്കളകളിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് ശർക്കര. പഞ്ചസാരയിൽനിന്ന് വ്യത്യസ്തമായി പോഷകസമൃദ്ധമാണ് ശർക്കര. നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വേനൽക്കാലത്ത് മിതമായ അളവിൽ ശർക്കര കഴിക്കുന്നത് നല്ലതാണെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ.വേദിക പ്രേമാനി പറഞ്ഞു.
ശർക്കരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ഇവ അത്യാവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ശുദ്ധീകരിച്ച പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കണമെന്ന് അവർ നിർദേശിച്ചു.
അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഊർജ ഉപാപചയം സുഗമമാക്കുന്നതിനും ഈ ധാതുക്കൾ ശരീരത്തിന് ആവശ്യമാണ്. ആയുർവേദം അനുസരിച്ച് വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ ഇത് സഹായിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. വേനൽ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ശർക്കര കഴിക്കുന്നത് ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചൂടുള്ള കാലാവസ്ഥയിൽ ശരീരം തണുക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
മലബന്ധം, ദഹനക്കേട്, അസിഡിറ്റി എന്നിവ കുറയ്ക്കാനും ശരീരത്തിലെ മൊത്തത്തിലുള്ള മ്യൂക്കസ് കുറയ്ക്കുന്നതിനും ശർക്കര സഹായിക്കും. ശർക്കരയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതായത് പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകില്ല. അതിനാൽ പ്രമേഹമുള്ളവർക്ക് മികച്ച തിരഞ്ഞെടുപ്പാണിത്. പഞ്ചസാരയ്‌ക്ക് പകരം കൂടുതൽ പ്രകൃതിദത്തവും ആരോഗ്യകരവുമായ ബദൽ തേടുന്നവർക്ക് ശർക്കര നല്ലൊരു തിരഞ്ഞെടുപ്പാണ്.
ശർക്കര പൂർണമായും പ്രകൃതിദത്തമായ ഭക്ഷണമാണ്. അതേസമയം, പഞ്ചസാരയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച പഞ്ചസാര തയ്യാറാക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു. എന്നാൽ ശർക്കര അങ്ങനെയല്ല തയ്യാറാക്കുന്നത്, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, കാൽസ്യം, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയുള്ളവർക്ക് വളരെ നല്ലതാണിത്.
ശർക്കരയിൽ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിന്നു. ഇത് ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. എന്നാൽ, പഞ്ചസാരയിൽ കലോറി ശൂന്യമാണ്. ഭക്ഷണത്തിന് ശേഷം ഒരു കഷണം ശർക്കര കഴിക്കുന്നത് ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്ത് ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.