/indian-express-malayalam/media/media_files/syFxKBJECT8it0yxqXXt.jpg)
Photo Source: Pexels
ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും പലപ്പോഴും അനാരോഗ്യകരമാണെന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാൽ, യഥാർത്ഥത്തിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. അത്തരത്തിൽ നിങ്ങൾ ചിന്തിക്കുന്നതിനെക്കാൾ ആരോഗ്യകരമായ 10 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. സ്‌പിനച്
വിറ്റാമിനുകളായ എ, സി, കെ, ഫോളേറ്റ് എന്നിവയും ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും സ്പിനചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമായ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
2. ചിയ വിത്തുകൾ
ചിയ വിത്തുകളിൽ നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അവ സഹായിക്കും.
3. കിനോവ
ക്വിനോവ ഒരു സമ്പൂർണ്ണ പ്രോട്ടീനാണ്, അതിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ കൂടുതലാണ്.
4. അവോക്കാഡോ
അവോക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ സി, ഇ, കെ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
5. മധുരക്കിഴങ്ങ്
കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിൻ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് കഴിയും.
6. ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നാനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന കാൽസ്യം, പ്രോബയോട്ടിക്സ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.
7. സാൽമൺ
സാൽമണിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. പ്രോട്ടീനുകളുടെയും വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണിത്.
8. ബ്രോക്കോളി
വിറ്റാമിൻ സി, കെ, എ എന്നിവയും നാരുകളും ആന്റിഓക്‌സിഡന്റുകളും ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ദഹനത്തെ സഹായിക്കാനും ഇവയ്ക്ക് കഴിയും.
9. നട്സ്
ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവ സഹായിക്കും.
10. ഡാർക്ക് ചോക്ലേറ്റ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോയ്ഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.