/indian-express-malayalam/media/media_files/9jSeBLPIQeVKTbooPAmD.jpg)
Photo Source: Freepik
പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ നിയന്ത്രണം ആവശ്യമാണ്. പ്രമേഹത്തെ ഭേദമാക്കുന്നതിന് ഒരൊറ്റ "മാജിക് ഫുഡ്" ഇല്ലെങ്കിലും, ചില സൂപ്പർഫുഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
"പ്രമേഹമുള്ളവർ ചില സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിൽ കാര്യമായ വർധനവുണ്ടാക്കാതെ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ലഭിക്കാൻ സഹായിക്കും," ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിലെ ഡയറ്റീഷ്യൻ ഏക്താ സിംഗ്വാൾ പറഞ്ഞു.
1. ഇലക്കറികൾ
ഇവയിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. ബ്രൊക്കോളി, സ്പിനച് കാലെ, കോളിഫ്ലവർ, ബെൽ പെപ്പർ എന്നിവ മികച്ച തിരഞ്ഞെടുപ്പാണ്.
2. ബെറികൾ
ആന്റിഓക്‌സിഡന്റുകളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും വീക്കം നിയന്ത്രിക്കാനും സഹായിക്കുന്നു. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ പോലെയുള്ള ബെറികൾ നല്ലൊരു ലഘുഭക്ഷണ ഓപ്ഷനാണ്.
3. നട്സുകളും വിത്തുകളും
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. സംതൃപ്തി പ്രോത്സാഹിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു. ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ എന്നിവ നല്ല തിരഞ്ഞെടുപ്പാണ്.
4. പയർവർഗങ്ങൾ
ബീൻസ്, വൻപയർ, ചെറുപയർ എന്നിവ സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടങ്ങളാണ്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കൂടുതൽ നേരം വയർനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.
5. മുഴുവൻ ധാന്യങ്ങൾ
ബ്രൗൺ റൈസ്, ക്വിനോവ, ഗോതമ്പ് ബ്രെഡ്, ഓട്സ് തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുന്നത് ശുദ്ധീകരിച്ച ധാന്യങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
6. ആരോഗ്യകരമായ കൊഴുപ്പുകൾ
എല്ലാ കൊഴുപ്പുകളെയും ഭയപ്പെടരുത്. അവോക്കാഡോ, ഒലിവ് ഓയിൽ, ഫാറ്റി ഫിഷ് തുടങ്ങിയ സ്രോതസുകളിൽ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് സംതൃപ്തി മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
ഈ സൂപ്പർഫുഡുകൾ പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യുമെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിനു മുൻപ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലോ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനോടോ സംസാരിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.