scorecardresearch

ഈ പ്രഭാത ശീലങ്ങൾ പിന്തുടരൂ, ശരീര ഭാരം ഉറപ്പായും കുറയ്ക്കാം

മണിക്കൂറുകൾ നീണ്ട ഉറക്കത്തിനു ശേഷം ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. അതിനാൽ, ഉണർന്ന ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങുക

മണിക്കൂറുകൾ നീണ്ട ഉറക്കത്തിനു ശേഷം ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. അതിനാൽ, ഉണർന്ന ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങുക

author-image
Health Desk
New Update
health

Photo Source: Pexels

ആരോഗ്യകരമായ പ്രഭാത ശീലങ്ങൾ ദിവസം മുഴുവനും പോസിറ്റീവ് എനർജി നൽകുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഇനി പറയുന്ന പ്രഭാത ശീലങ്ങൾ പിന്തുടരുന്നത് ലക്ഷ്യം ഉറപ്പായും കൈവരിക്കാൻ സഹായിക്കും.

Advertisment

ജലാംശം പ്രധാനമാണ്

മണിക്കൂറുകൾ നീണ്ട ഉറക്കത്തിനു ശേഷം ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. അതിനാൽ, ഉണർന്ന ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങുക. ചെറുചൂടുള്ള വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീരും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് കുടിക്കുന്നതും നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിൽനിന്നും വിഷാംശം പുറന്തള്ളാനും സഹായിക്കും.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം ദിവസത്തിലെ ആദ്യത്തെ ഭക്ഷണമാണെങ്കിലും, ദിവസം മുഴുവൻ ഊർജം നൽകാൻ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതായിരിക്കണം. അതിനാൽ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. അതിലൂടെ അടുത്ത ഭക്ഷണം വരെ സംതൃപ്തി അനുഭവപ്പെടും. 

ഭാഗ നിയന്ത്രണം

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാഗങ്ങളുടെ നിയന്ത്രണമാണ്. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് ശ്രദ്ധിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ചെറിയ പാത്രങ്ങൾ ഉപയോഗിക്കുക.

Advertisment

ജങ്ക് ഫുഡുകൾ ഒഴിവാക്കുക

ശരീരഭാരം കുറയ്ക്കാൻ ജങ്ക്, പായ്ക്ക് ചെയ്ത ഭക്ഷണം, പാനീയം എന്നിവ ഒഴിവാക്കുക. പകരം വിശപ്പിനെ തൃപ്തിപ്പെടുത്താൻ ആരോഗ്യകരമായ ഇതരമാർഗങ്ങൾ തിരഞ്ഞെടുക്കാം.

health
Photo Source: Pexels

ഭക്ഷണം മുൻകൂട്ടി പ്ലാൻ ചെയ്യുക

ഒരു ദിവസത്തിലെ ഭക്ഷണം എന്തൊക്കെ ആയിരിക്കണമെന്ന് പ്ലാൻ ചെയ്യാൻ രാവിലെ കുറച്ച് സമയം മാറ്റിവയ്ക്കുക. ദിവസം മുഴുവൻ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും.

ശാരീരിക പ്രവർത്തനങ്ങൾ

രാവിലെ വ്യായാമം ചെയ്യാൻ സമയം ലഭിച്ചില്ലെങ്കിൽ കുറച്ച് ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുക. വേഗത്തിലുള്ള നടത്തം, യോഗ അല്ലെങ്കിൽ സൈക്ലിംഗ് ഇവയിലേതുമാകാം.

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക

മിക്ക ആളുകളും ഒരു കപ്പ് കാപ്പിയോ ചായയോ ഉപയോഗിച്ച് ദിവസം തുടങ്ങുന്നു. ഇത്തരം പാനീയങ്ങൾ ഒഴിവാക്കി ബ്ലാക്ക് കോഫി, ഹെർബൽ ടീ തുടങ്ങിയ ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കുക.

Read More

Health Tips Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: