/indian-express-malayalam/media/media_files/uploads/2022/07/jeera.jpg)
വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റിയോട് വിട പറയാം
ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ് ജീരകം. വെറും വയറ്റിൽ കഴിച്ചാൽ ഗുണങ്ങളേറെയാണ്. ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ജീരകം. രാവിലെ വെറും വയറ്റിൽ കഴിക്കുമ്പോൾ ദിവസം മുഴുവൻ ഭക്ഷണം കൂടുതൽ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നു. അതുപോലെ വയറുവേദന, ദഹനക്കേട്, വയറിളക്കം പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുന്നു.
സ്വാഭാവിക അസിഡിറ്റി റെഗുലേറ്ററുകളാണ് ജീരകം. വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റിയോട് വിട പറയാം. പലതരം ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളി ശുദ്ധീകരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളാൽ ഇവ നിറഞ്ഞിരിക്കുന്നു. ദിവസവും വെറും വയറ്റിൽ ജീരകം കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ജീരകം സഹായിക്കും. വെറും വയറ്റിൽ കഴിക്കുമ്പോൾ ദിവസം മുഴുവൻ കലോറി കൂടുതൽ ഫലപ്രദമായി എരിച്ചു കളയുന്നതിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ജീരക വെള്ളത്തിൽ കലോറി കുറവാണ്.
രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം കുതിർക്കുക. പിറ്റേദിവസം രാവിലെ അരിച്ചെടുത്ത് കുടിക്കുക. ജീരകം വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us