scorecardresearch

രാത്രി വൈകിയുള്ള ഭക്ഷണം ശരീരഭാരം വർദ്ധിപ്പിക്കുമോ?

പോഷകാഹാര വിദഗ്ധ പൂജ ഉദേഷി, ജോലി സമയം വൈകിയിട്ടും നിങ്ങളുടെ ഭക്ഷണക്രമം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു

പോഷകാഹാര വിദഗ്ധ പൂജ ഉദേഷി, ജോലി സമയം വൈകിയിട്ടും നിങ്ങളുടെ ഭക്ഷണക്രമം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു

author-image
Health Desk
New Update
health

പോഷകാഹാര വിദഗ്ധയായ പൂജ ഉദേഷി രാത്രി വൈകിയുള്ള ഭക്ഷണക്രമത്തെ കുറിച്ച് വിശദീകരിക്കുന്നു

പതിവായി രാത്രി വൈകിയുള്ള ഭക്ഷണക്രമം ശീലിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ആ ശീലത്തിന്റെ ഗുണങ്ങളേയും ദോഷങ്ങളേയും കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്ഫിറ്റലിലെ പോഷകാഹാര വിദഗ്ധയായ പൂജ ഉദേഷി രാത്രി വൈകിയുള്ള ഭക്ഷണക്രമത്തെ കുറിച്ച് വിശദീകരിക്കുന്നു

Advertisment

ജോലിഭാരം നിമിത്തം നേരത്തെ അത്താഴം കഴിക്കാൻ പറ്റാത്തവരിൽ ഒരാളാണോ നിങ്ങൾ, വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ? എന്ത് തന്നെയായാലും അവസാന ആഹാരത്തിൽ നിന്നുള്ള ഒരു കലോറി എന്നാൽ അത് ഒരു കലോറി തന്നെയാണ്. നിങ്ങൾ അത് എപ്പോൾ കഴിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ, ശരീരഭാരം കൂടുന്നതിന് അത് കാരണമാകും. നിങ്ങൾക്ക് കത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കലോറി കഴിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെയാണ് പല വിദഗ്ദരും കലോറി ഇൻ/കലോറി ഔട്ട് തിയറി ഭാര നിയന്ത്രണ സിദ്ധാന്തം എന്ന് വിളിക്കുന്നത്. അതിനാൽ നിങ്ങൾ എന്ത്, എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം. 

നിലവിൽ, രാത്രിയിൽ കഴിക്കുന്ന കലോറികൾ പകൽ നേരത്ത് കഴിക്കുന്നതിനേക്കാൾ ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന പറയുന്ന മനുഷ്യ പഠനങ്ങളൊന്നുമില്ല.

വൈകി ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കൂട്ടുന്നതും തമ്മിലുള്ള ബന്ധങ്ങളിലൊന്നാണ് രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ മുഴുവനായി കൂടുതൽ കലോറികൾ കഴിക്കുന്ന പ്രവണത. അധിക കലോറി കഴിച്ചാൽ മാത്രം രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. പകൽ വൈകി കഴിക്കുന്ന അധിക കലോറികൾ ഉറക്കം, ഭക്ഷണം, ഉണരൽ എന്നിവയുടെ സ്വാഭാവിക താളത്തിന് എതിരാണെന്ന് ഓർക്കുക.

Advertisment

ദിവസത്തിന്റെ അവസാന പകുതിയിൽ നിങ്ങളുടെ ബേസൽ മെറ്റബോളിക് നിരക്ക് കുറയുന്നു. ഇതിനർത്ഥം നിങ്ങളുടെ ശരീരത്തിന് കൊഴുപ്പ് കുറയ്ക്കാൻ കഴിയും എന്നാണ്. അത് മനസ്സിൽ വെച്ചുകൊണ്ട്, ഭാഗങ്ങളുടെ നിയന്ത്രണത്തിലും കുറഞ്ഞ കലോറിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശുപാർശിത പ്രതിദിന കലോറി അലവൻസിനുള്ളിൽ വരികയും വ്യായാമം, നല്ല ഉറക്കം എന്നിവയാൽ സന്തുലിതമാവുകയും ചെയ്താൽ, ശരീരഭാരം വർദ്ധിക്കാനിടയില്ല.

രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ, ചിപ്‌സ്, സോഡ, ഐസ്‌ക്രീം തുടങ്ങിയ കലോറി അടങ്ങിയ ഭക്ഷണങ്ങൾ  തിരഞ്ഞെടുക്കുന്നു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിരസത അല്ലെങ്കിൽ സങ്കടം എന്നിവ കാരണം രാത്രിയിൽ അമിതമായി ആസക്തി ഉണ്ടാകാനുള്ള ഒരു കാരണമാണ് മൂഡ് ചാഞ്ചാട്ടം / അസ്വസ്ഥതകൾ. ഹോർമോണിലെ മാറ്റങ്ങളും ഉറക്കക്കുറവിന് ഒരു അധിക ഘടകമാണ്. അതിനാൽ, നിങ്ങളുടെ ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ ഈ ഘടകങ്ങൾ കണക്കിലെടുക്കണം.

ഭക്ഷണ സമയവും ആവൃത്തിയും ഉപയോഗിച്ച് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഉദാഹരണത്തിന്, ഉയർന്ന കലോറിയുള്ള പ്രഭാതഭക്ഷണം കഴിക്കുന്നത് പൂർണ്ണത അനുഭവപ്പെടാനും രാത്രി വൈകിയുള്ള ഭക്ഷണം  അധികമാകാതിരിക്കാനും നിങ്ങളെ സഹായിച്ചേക്കാം. പകൽ മുഴുവൻ ഇടയ്ക്കിടെ ലഘു ഭക്ഷണം കഴിച്ചുകൊണ്ട് രാത്രിയിലെ ഭക്ഷണക്രമം വർദ്ധിപ്പിക്കാതിരിക്കുക എന്നതാണ് മറ്റൊരു മാർഗം.

വൈകുന്നേരങ്ങളിൽ കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ നേരത്തെ കഴിക്കുന്നതിനേക്കാൾ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്ക ഹോർമോണായ മെലറ്റോണിൻ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ സ്രവത്തെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. വൈകിയുള്ള ഭക്ഷണ ക്രമത്തിൽ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക. ദിവസത്തിന്റെ ആദ്യ ഭാഗങ്ങളിലുള്ള ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തുക. നിങ്ങൾ പട്ടിണി കിടക്കാൻ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ വൈകിയുള്ള ഭക്ഷണം വളരെ ചെറുതായി സൂക്ഷിക്കുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: