/indian-express-malayalam/media/media_files/2025/01/20/milk-tea-side-effects-ga-05.jpg)
ചായ ഉന്മേഷദായകമായൊരു പാനീയമായി തോന്നിയേക്കാം
രാവിലെ ചായയോ കാപ്പിയോ കുടിക്കാതെ ദിവസം തുടങ്ങുന്നത് ചിലർക്കെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചാണ് പലരും കിടക്കയിൽനിന്നുപോലും എഴുന്നേൽക്കാറുള്ളത്. നമ്മുടെയൊക്കെ ജീവിതത്തിൽ ചായ അത്രമേൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചായ ഉന്മേഷദായകമായൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?.
Also Read: 21 ദിവസം കൊണ്ട് യുവതി കുറച്ചത് 7 കിലോ, ചെയ്തത് ഈ 5 കാര്യങ്ങൾ
1. വയറിന് അസ്വസ്ഥത ഉണ്ടാക്കാം
രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും, പ്രത്യേകിച്ച് വെറും വയറ്റിൽ. ചായയിലെ കഫീൻ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. എന്നാൽ, ഇഞ്ചി, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചായയിൽ ചേർക്കുന്നതിലൂടെ ഈ പ്രശ്നം മറികടക്കാനാകും.
2. പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുന്നു
ചായയിൽ ടാന്നിൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ചായ ആദ്യം കുടിക്കുമ്പോൾ ശരീരത്തിന്റെ പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് കുറച്ചേക്കാം, പ്രത്യേകിച്ച് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ പോലും ചായ ഉപയോഗിച്ച് ദിസം തുടങ്ങുന്നത് പോഷക ഉപഭോഗത്തെ ബാധിച്ചേക്കാം.
Also Read: പെട്ടെന്ന് ശരീര ഭാരം കുറയ്ക്കുന്നത് അപകടകരം, ശരിയായ രീതി എന്താണ്?
3. നിർജലീകരണം
ചായ ജലാംശം നൽകുന്നതായി തോന്നുമെങ്കിലും, കഫീന് നേരിയ ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. അതായത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. രാത്രിയിൽ മണിക്കൂറുകളോളം ഉറങ്ങുന്നതിനാൽ ശരീരത്തിൽ ഇതിനകം തന്നെ നിർജലീകരണം സംഭവിച്ചിട്ടുണ്ട്. രാവിലെ ഉണരുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതെ ചായ കുടിക്കുന്നത് നിർജലീകരണത്തിന് കാരണമാകും.
4. ഊർജത്തെ ബാധിച്ചേക്കാം
ചായ താൽക്കാലിക ഊർജം നൽകിയേക്കാം, എന്നാൽ കഫീനും പഞ്ചസാരയും ചേർക്കുന്നത് ദിവസത്തിന്റെ അവസാനത്തിൽ ക്ഷീണത്തിന് കാരണമാകും. അമിതമായ അളവിൽ വെറും വയറ്റിൽ കുടിക്കുന്നത് ഊർജ നഷ്ടത്തിലേക്ക് നയിച്ചേക്കാം.
Also Read:ആപ്പിൾ സിഡെർ വിനഗറോ നാരങ്ങ വെള്ളമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ രാവിലെ ഏത് കുടിക്കണം?
5. ദന്താരോഗ്യം നശിപ്പിക്കും
ഉണർന്ന ഉടനെ ചായ കുടിക്കുന്നത് പല്ലുകളിൽ കറ ഉണ്ടാക്കുകയും കാലക്രമേണ ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യും. കാരണം, ചായയിൽ ചേർക്കുന്ന പഞ്ചസാര വായിലെ ബാക്ടീരിയകളെയും വളർത്തുന്നു, ഇത് പല്ലുകൾ കേടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. രാവിലെ പല്ല് തേക്കാതെ ചായ കുടിക്കുകയാണെങ്കിൽ ദന്താരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം നിലനിർത്തുക, നന്നായി ഉറങ്ങുക; കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള 5 വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.