/indian-express-malayalam/media/media_files/2025/09/12/weight-loss-2025-09-12-12-14-13.jpg)
Source: Freepik
ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും ആപ്പിൾ സിഡർ വിനഗറും നാരങ്ങ വെള്ളവും പരക്കെ പ്രചാരണത്തിലുള്ള രണ്ടു പാനീയങ്ങളാണ്. ജിമ്മിൽ പോകുന്നവർ മുതൽ ശരീരഭാരം കുറയ്ക്കുന്ന യാത്രയിലുള്ളവർ വരെ, ദിവസവും എസിവി അല്ലെങ്കിൽ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് കരുതുന്നു. എന്നാൽ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവയിൽ ഏതാണ് നല്ലതെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.
ആപ്പിൾ സിഡെർ വിനഗർ
ആപ്പിൾ സിഡെർ വിനഗർ എന്നത് പുളിപ്പിച്ച ആപ്പിളിൽ നിന്ന് ഉണ്ടാക്കുന്ന ഒരുതരം പാനീയമാണ്. ഇത് ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അസറ്റിക് ആസിഡ് അടങ്ങിയിട്ടുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. എന്നിരുന്നാലും, നേരിട്ട് കുടിക്കുന്നത് ദോഷകരമാണ്, എപ്പോഴും വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ.
Also Read: ശരീര ഭാരം നിലനിർത്തുക, നന്നായി ഉറങ്ങുക; കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള 5 വഴികൾ
ഉപയോഗിക്കേണ്ട വിധം
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ 1-2 ടീസ്പൂൺ എസിവി കലർത്തുക. ഭക്ഷണത്തിന് മുമ്പ് കുടിക്കുക, രാവിലെയാണ് നല്ലത്. നേർപ്പിക്കാത്ത എസിവി പല്ലിന്റെ ഇനാമലിന് കേടുവരുത്തും.
Also Read: മധുരം കഴിക്കാത്തപ്പോഴും ബ്ലഡ് ഷുഗർ കൂടാൻ കാരണമെന്ത്?
നാരങ്ങ വെള്ളം
ഇതിൽ കാലറി കുറവാണ്, വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വൃക്കയിലെ കല്ലുകൾ തടയാനും സഹായിക്കും. മെറ്റബോളിസം വർധിപ്പിച്ച് ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.
ഉപയോഗിക്കേണ്ട വിധം
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ അര മുറി നാരങ്ങ പിഴിഞ്ഞൊഴിക്കുക. രാവിലെയോ ഭക്ഷണത്തിന് മുമ്പോ ആദ്യം കുടിക്കുക. പഞ്ചസാരയോ ഉപ്പോ ചേർക്കുന്നത് ഒഴിവാക്കുക.
Also Read: പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
ഇവയിൽ ഏതാണ് മികച്ചത്?
ദൈനംദിന ആരോഗ്യവും വർധിപ്പിക്കണമെങ്കിൽ നാരങ്ങ വെള്ളമാണ് ഏറ്റവും നല്ലത്. ഇത് ജലാംശം നൽകുന്നതും ദഹനത്തെ പിന്തുണയ്ക്കുന്നതുമാണ്. കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആപ്പിൾ സിഡെർ വിനഗർ കുടിക്കുന്നത് ചെറിയ ഗുണം നൽകിയേക്കാം. ഇത് ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം, ഒരിക്കലും അമിതമായി ഉപയോഗിക്കരുത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹവും ഹൈപ്പർടെൻഷനും അകറ്റി നിർത്താം, ഇതാ 7 ടിപ്‌സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.