scorecardresearch

പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
paracetamol

Source: Freepik

പനിയോ, തലവേദനയോ, ശരീരവേദനയോ ഇത്തരത്തിലുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് പലരും  പാരസെറ്റമോളിനെയാണ് അമിതമായി ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണെന്നതും വില കുറവുമാണെന്നതാണ് ഇതിന്റെ കാരണം. എങ്കിലും, അമിതമായി പാരസെറ്റമോൾ കഴിക്കുന്നത് ചില അപകട സാധ്യതകൾക്ക് കാരണമാകും. 

Advertisment

പാരസെറ്റമോൾ മരുന്നുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ, അവ നിരുപദ്രവകരമാണെന്ന് കരുതി ആളുകൾ കഴിക്കാൻ പ്രവണത കാണിക്കുന്നുവെന്ന് കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലെ ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. കപിൽ അദ്വാനി പറഞ്ഞു. എന്നാൽ, പതിവായി കഴിക്കുന്നത് കരളിനെ തകരാറിലാക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തസമ്മർദ്ദം പോലും തകരാറിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പ്രമേഹവും ഹൈപ്പർടെൻഷനും അകറ്റി നിർത്താം, ഇതാ 7 ടിപ്‌സുകൾ

പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. “പനിയുള്ളവർ വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. കാരണം, ഭക്ഷണത്തിന്റെ അഭാവത്തിൽ രക്തത്തിലേക്ക് പാരസെറ്റമോൾ ആഗിരണം ചെയ്യുന്നത് വേഗത്തിലാകുന്നതിനാൽ രോഗലക്ഷണങ്ങൾക്ക് വേഗത്തിൽ ആശ്വാസം ലഭിക്കും. പാരസെറ്റമോൾ പ്രധാനമായും കരളാണ് പ്രോസസ് ചെയ്യുന്നതെങ്കിലും, ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ വെറും വയറ്റിൽ കഴിക്കുന്നത് കരൾ ആയാസപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നില്ല, കൂടാതെ ഇബുപ്രോഫെൻ പോലുള്ള എൻ‌എസ്‌ഐ‌ഡികളുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ദഹനനാളത്തിന്റെ പ്രകോപിപ്പിക്കലിനും കാരണമാകില്ല,” അദ്ദേഹം പറഞ്ഞു.

യുകെയിലെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള നിരവധി മെഡിക്കൽ പ്രൊഫഷണലുകളും ആരോഗ്യ സംഘടനകളും, വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കണമെന്ന് വാദിക്കുന്നുണ്ട്. ഡോ. അദ്വാനിയുടെ അഭിപ്രായത്തിൽ, വെറും വയറ്റിൽ പാരസെറ്റമോൾ കഴിക്കുന്നത് വേദനയും പനിയും വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കും. എന്നാൽ, ഓക്കാനം വരാൻ സാധ്യതയുള്ള വ്യക്തികൾ ഭക്ഷണത്തോടൊപ്പം കഴിക്കാൻ അദ്ദേഹം നിർദേശിച്ചു.

Advertisment

Also Read:1 വർഷം കൊണ്ട് 30 കിലോ കുറയ്ക്കാം, ഈ 5 മാറ്റങ്ങൾ വരുത്തി നോക്കൂ

അമിതമായി ഉപയോഗിച്ചാലുള്ള പ്രശ്നം?

“ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ. മുതിർന്നവർക്ക് പരമാവധി അനുവദനീയമായ അളവ് പ്രതിദിനം നാല് ഗ്രാം ആണ് (ഏകദേശം എട്ട് 500 മില്ലിഗ്രാം ഗുളികകൾ). ഇത് ദിവസേനയുള്ള പരമാവധി അളവാണ്, അതിനർത്ഥം ദിവസവും കഴിക്കാമെന്നല്ല.  പലരും അധികം ചിന്തിക്കാതെ ആഴ്ചയിൽ പലതവണ ഈ മരുന്ന് കഴിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

Also Read:ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി, യുവതി കുറച്ചത് 50 കിലോ

പാരസെറ്റമോൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആരൊക്കെ?

  • കരൾ രോഗമുള്ളവരോ പതിവായി മദ്യം കഴിക്കുന്നവരോ: സാധാരണ ഡോസുകൾ പോലും അപകടകരമാണ്.
  • ഭാരക്കുറവുള്ള വ്യക്തികൾ (<50 kg)
  • കിഡ്നി രോഗമുള്ള ആളുകൾ
  • ഗർഭിണികൾ: ദീർഘനേരം ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ഹൃദയ സംബന്ധമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • വാർഫറിൻ പോലുള്ള രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്ന രോഗികൾ: ദീർഘകാല ഉപയോഗം ബ്ലീഡിങ്ങിനുള്ള സാധ്യത വർധിപ്പിക്കും.

"മുതിർന്നവർക്ക് ദിവസേനയുള്ള പരമാവധി ഡോസ് 4 ഗ്രാമിൽ കൂടുതലാകുന്നത് പോലുള്ള അപകടങ്ങൾ ഒഴിവാക്കേണ്ടതാണ്, കാരണം ഇത് കരൾ വിഷബാധയ്ക്ക് കാരണമാകും. കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങളുടെ ഡോക്ടറെയോ ഫാർമസിസ്റ്റിനെയോ ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തേങ്ങാവെള്ളമോ പഴച്ചാറുകളോ? ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: