scorecardresearch

1 വർഷം കൊണ്ട് 30 കിലോ കുറയ്ക്കാം, ഈ 5 മാറ്റങ്ങൾ വരുത്തി നോക്കൂ

ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പലരും, പ്രത്യേകിച്ച് ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ, എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാകാറുണ്ട്

ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പലരും, പ്രത്യേകിച്ച് ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ, എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാകാറുണ്ട്

author-image
Health Desk
New Update
health

Source: Freepik

ശരീരഭാരം കുറയ്ക്കാൻ സ്ഥിരമായ അച്ചടക്കം, ഭക്ഷണക്രമം, വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ ആവശ്യമാണ്. അതോടൊപ്പം ക്ഷമയും പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ ലക്ഷ്യമിടുന്ന പലരും, പ്രത്യേകിച്ച് ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ, എന്തുചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാകാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായകരമായ അഞ്ച് ലളിതവും എന്നാൽ ഫലപ്രദവുമായ ഭക്ഷണക്രമ മാറ്റങ്ങളെക്കുറിച്ച് ഡോ. സുധീർ കുമാർ അടുത്തിടെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിക്കുകയുണ്ടായി. 

Advertisment

2020 ൽ, 49 വയസ്സുള്ളപ്പോൾ 100 കിലോഗ്രാം ആയിരുന്നു അദ്ദേഹത്തിന്റെ ഭാരം. ഇതുമൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായി. ഒടുവിൽ ഒരു ഫിറ്റ്നസ് ദിനചര്യ ആരംഭിക്കുകയും ഒരു വർഷത്തിനുള്ളിൽ 30 കിലോഗ്രാം കുറയ്ക്കുകയും ചെയ്തു. അതിനുശേഷം, വ്യായാമം, ശ്രദ്ധാപൂർവ്വമായ ഭക്ഷണം, ശരിയായ ഉറക്കം എന്നിവയുൾപ്പെടെ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടർന്നതിലൂടെ ശരീര ഭാരം നിലനിർത്താൻ കഴിഞ്ഞു.

Also Read: ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി, യുവതി കുറച്ചത് 50 കിലോ

1. പഞ്ചസാര കുറയ്ക്കുക 

മധുരപലഹാരങ്ങൾ മാത്രമല്ല, കൂടുതൽ ഭക്ഷണങ്ങളിലും പഞ്ചസാര ഒളിഞ്ഞിരിക്കുന്നു. ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ, ഐസ്ക്രീമുകൾ മുതൽ സോഫ്റ്റ് ഡ്രിങ്കുകൾ, പാക്കേജുചെയ്ത ജ്യൂസുകൾ, തുടങ്ങി എല്ലാത്തിലും പഞ്ചസാരയുണ്ട്. ഇത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് കാലറി ഉപഭോഗം കുറയ്ക്കുകയും ഇൻസുലിൻ സ്പൈക്കുകൾ കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഈ ഒരൊറ്റ മാറ്റം ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2. ഫുഡ് ഡെലിവറി ആപ്പുകൾ പരിമിതപ്പെടുത്തുക 

ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നത് എളുപ്പമാണ്, പക്ഷേ അത് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും മോശം തിരഞ്ഞെടുപ്പുകളിലേക്കും നയിക്കുന്നു. പല ഭക്ഷണങ്ങളും കാലറി കൂടുതലുള്ളതും, അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലുള്ളതും, പോഷകങ്ങൾ കുറവുള്ളതുമാണ്. ഈ ആപ്പുകളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്നത് അരക്കെട്ടിലും മൊത്തത്തിലുള്ള ശരീര ഭാരത്തിലും വലിയ മാറ്റം വരുത്തും.

Advertisment

Also Read: തേങ്ങാവെള്ളമോ പഴച്ചാറുകളോ? ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

3. പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക 

എത്ര മനോഹരമായ സ്ഥലമാണെങ്കിലും, റസ്റ്ററന്റ് ഭക്ഷണങ്ങൾ  നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ വേണ്ടിയല്ല, മറിച്ച് നല്ല രുചിക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അധിക എണ്ണകൾ, വെണ്ണ, ഉപ്പ്, ഒളിഞ്ഞിരിക്കുന്ന പഞ്ചസാര എന്നിവ വിഭവങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു, മാത്രമല്ല കാലറിയും കൂടുതലാണ്. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുക.

4.  ബുഫെയ്ക്ക് പകരം ഒരു ലാ കാർട്ടെ തിരഞ്ഞെടുക്കുക

നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ, ആളുകൾ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രവണത കാണിക്കുന്നു. ശ്രദ്ധാലുവായിരിക്കാനും നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാനും ഒരു ലാ കാർട്ടെ ഓർഡർ ചെയ്യുന്നത് സഹായിക്കുന്നു.

Also Read:ദിവസം മുഴുവൻ ഉയർന്ന ബ്ലഡ് ഷുഗർ ശരീരത്തിന്റെ സിഗ്നലാണ്, ചെയ്യേണ്ടത് എന്താണ്?

5. അത്താഴം നേരത്തെ കഴിക്കുക 

ദിവസത്തിലെ അവസാന ഭക്ഷണം നേരത്തെ കഴിക്കുക. സമയനിയന്ത്രിതമായ ഭക്ഷണം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും ദഹനത്തിനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ 12 മുതൽ 14 മണിക്കൂർ വരെയുള്ള ഇടവേള ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങൾ നൽകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: 5 ഭക്ഷണങ്ങൾ ഒഴിവാക്കി, ഒരു മാസത്തിനുള്ളിൽ വയർ കുറഞ്ഞുവെന്ന് യുവതി

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: