/indian-express-malayalam/media/media_files/2025/09/12/cholesterol-diet-2025-09-12-11-08-45.jpg)
Source: Freepik
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഒരു നിശ്ചിത അളവിൽ കൊളസ്ട്രോൾ ആവശ്യമാണെങ്കിലും, ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ദോഷകരമാണ്. അമിതമായ ചീത്ത കൊളസ്ട്രോൾ ധമനികൾ അടഞ്ഞ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കും. മരുന്നുകൾ ഉപയോഗിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. ഇത് അല്ലാതെ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങൾ അറിയാം.
Also Read: മധുരം കഴിക്കാത്തപ്പോഴും ബ്ലഡ് ഷുഗർ കൂടാൻ കാരണമെന്ത്?
1. ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഓട്സ്, ബീൻസ്, പയർ, ആപ്പിൾ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ മോശം കൊളസ്ട്രോൾ പുറന്തള്ളാൻ സഹായിക്കും. എൽഡിഎൽ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത രീതികളിൽ ഒന്നാണ് ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നത് എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിനൊപ്പം എച്ച്ഡിഎൽ വർധിപ്പിക്കും.
2. ശാരീരികമായി ആക്ടീവായിരിക്കുക
ഓഫീസ് സമയങ്ങളിൽ പടികൾ കയറുകയോ, ഇടവേളകളിൽ ചെറിയ നടത്തം പോലുള്ള ലളിതമായ ശീലങ്ങളും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. പുകവലി എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളെ നശിപ്പിക്കുകയും ചെയ്യുന്നു. അമിതമായി മദ്യം കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വർധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Also Read: പനിയുള്ളപ്പോൾ വെറും വയറ്റിൽ പാരസെറ്റമോൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
3. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക
ആരോഗ്യകരമായ ഭാരം നിലനിർത്തുകയും, 5-10% വരെ ശരീരഭാരം കുറയ്ക്കുന്നതുപോലും എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. മോശം ഉറക്കം ഉപാപചയ പ്രവർത്തനത്തെ തടസപ്പെടുത്തുകയും കൊളസ്ട്രോൾ കൂട്ടുകയും ചെയ്യും.
4. ഉറക്കത്തിന് മുൻഗണന നൽകുക
ഉറക്കത്തിന് മുൻഗണന നൽകുന്നത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, പ്രമേഹം, പൊണ്ണത്തടി, രക്താതിമർദം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
Also Read: പ്രമേഹവും ഹൈപ്പർടെൻഷനും അകറ്റി നിർത്താം, ഇതാ 7 ടിപ്‌സുകൾ
5. ആരോഗ്യകരമായ ജീവിതശൈലി
പതിവ് വ്യായാമം, നല്ല ഉറക്കം, പുകയില ഒഴിവാക്കൽ തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 1 വർഷം കൊണ്ട് 30 കിലോ കുറയ്ക്കാം, ഈ 5 മാറ്റങ്ങൾ വരുത്തി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.