scorecardresearch

ഹൃദയത്തെ സംരക്ഷിക്കാം, 20കളിലേ തുടങ്ങാം ഈ നല്ല ശീലങ്ങൾ

ഹൃദയാരോഗ്യം നിലനിർത്തുക എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. എന്നാൽ നല്ല ആരോഗ്യ ശീലങ്ങൾ 20കളിൽ തന്നെ കൊണ്ടുവരിക എന്നത് സുരക്ഷിതമായ ഭാവിക്കുള്ള അടിത്തറയാണ്

ഹൃദയാരോഗ്യം നിലനിർത്തുക എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. എന്നാൽ നല്ല ആരോഗ്യ ശീലങ്ങൾ 20കളിൽ തന്നെ കൊണ്ടുവരിക എന്നത് സുരക്ഷിതമായ ഭാവിക്കുള്ള അടിത്തറയാണ്

author-image
Health Desk
New Update
health

Photo Source: Pexels

മാറി വരുന്ന ആഹാര ശീലം, ജീവിതരീതി എന്നിവയെല്ലാം നമ്മുടെ ഹൃദയാരോഗ്യത്തെ നന്നായി ബാധിക്കുന്നുണ്ട്. രോഗബാധിതർ ആയതിനു ശേഷം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും മരുന്നകൾ കഴിക്കുന്നതും ഒരു ശാശ്വത പരിഹാരം ആകുന്നില്ല. ആരോഗ്യ കാര്യങ്ങളിൽ 20കളിൽ തന്നെ ശ്രദ്ധ ചെലുത്തുന്നത് ഭാവി സുരക്ഷിതവും ആരോഗ്യപ്രദവും ആയിരിക്കുവാൻ സാഹായിക്കും. 

Advertisment

ഇന്ത്യയിൽ 70 ശതമാനം മരണവും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നു. ഹൃദയാരോഗ്യം നിലനിർത്തുക എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. എന്നാൽ നല്ല ആരോഗ്യ ശീലങ്ങൾ 20കളിൽ തന്നെ കൊണ്ടുവരിക എന്നത് സുരക്ഷിതമായ ഭാവിക്കുള്ള അടിത്തറയാണ്. അവ ആരോഗ്യത്തെ ബാധിക്കുന്ന അപകടസാധ്യതകളെ കുറയ്ക്കുമെന്ന് കൊച്ചി അമൃത ഹോസ്പ്റ്റൽ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.ഹിഷാം അഹമ്മദ് പറയുന്നു. അതിനായി എന്തൊക്കെ നല്ല ശീലങ്ങൾ 20 കളിൽ തന്നെ തുടങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പോഷകങ്ങൾ അടങ്ങിയ ഭക്ഷണ ക്രമം

പഴം, പച്ചക്കറി, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ഇവയിൽ ഹൃയാരോഗ്യത്തെ സഹായിക്കുന്ന വൈറ്റമിനുകളും, ധാതുക്കളും, ആന്റി ഓക്സിഡന്റുകളും, ഫൈബറുകളും അടങ്ങിയിട്ടുണ്ട്. പ്ലാന്റ് അടിസ്ഥാനമാക്കിയുള്ള ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ കൊണ്ടുവരുന്നതിലൂടെ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കും. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് എന്നിങ്ങനെയുള്ള പാചക രീതികൾ പിന്തുടരുന്നതാണ് ഫ്രൈ ചെയ്യുന്നതിലും നല്ലത്.

ദിവസേനയുള്ള വ്യായാമം

കാർഡിയോവാസ്ക്കുലർ വ്യായാമങ്ങൾ ആയ നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ, ഡാൻസ് എന്നിവ ഹൃദയപേശികളെ ബലമുള്ളതാക്കുന്നു. രക്തചംക്രമണത്തിനും, രക്തസമ്മർദവും കൊളസ്ട്രോളും കുറയ്കക്കുന്നതിനും സഹായിക്കുന്നു. സ്ട്രെച്ചിങ് വ്യായാമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഏതെങ്കിലും സ്പോർഡ്സ് ടീമിൽ ചേരുക, ഫിറ്റ്നസ് ക്ലാസിൽ ചേരുക, അല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം വെറുതെ നടക്കുക എന്നിങ്ങനെ 20കളിൽ കഴിവതും സജീവമായിരിക്കുക എന്നതാണ് പ്രധാനം. 

പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക

Advertisment

പുകവലി രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവ വർധിപ്പിക്കും. രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കും. അതിനോടൊപ്പം ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് കാർഡിയോവാസ്ക്കുലർ പ്രശ്നങ്ങൾ എന്നിവയുടെ അപകട സാധ്യതകൾ വർധിപ്പിക്കും. മദ്യത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം അപകടകാരിയാണ് മദ്യം. 

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.

ഭാരം, ശരീരഘടന, ഉയരം, പേശികളുടെ അളവ്, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചാണ് ഒരാളുടെ ഭാരം. ആരോഗ്യകരമായ ഭാരം നിലനിർത്തുവാനാണ് ശ്രദ്ധിക്കേണ്ടത്. 

പതിവ് ആരോഗ്യ പരിശോധനകൾ

കൃത്യമായ ഇടവേളകളിൽ ആരോഗ്യ വിദഗ്ധരെ സന്ദർശിക്കുക. കൊളസ്ട്രോൾ, രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ, ശരീര ഭാരം എന്നിവയൊക്കെ കൃത്യമായി പരിശോധിക്കുക.

ഉറക്കം

എല്ലാ ദിവസവും ഏഴു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക. സമ്മർദം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണിത്.

സ്ക്രീൻ ടൈം കുറയ്ക്കുക

മാനസികമായ ആരോഗ്യത്തിന് സ്ക്രീൻ ടൈം കുറയ്ക്കുക. ടെക്നോളജിയിൽ നിന്നും അൽപ്പം ബ്രേക്ക് എടുക്കുക. ഓഫ്‌ലൈൻ ആക്ടിവിറ്റിയിൽ കൂടുതൽ ശ്രദ്ധിക്കുക. ദൈനംദിന ജീവിതത്തെ സമ്മർദം ബാധിക്കുന്നുണ്ടെന്ന് തോന്നിയാൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിന് മടികാണിക്കരുത്.  

Read More

Heart Attack Health foods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: