scorecardresearch

നെല്ലിക്ക ജ്യൂസോ നാരങ്ങ വെള്ളമോ: ശരീര ഭാരം കുറയ്ക്കാൻ ഏതാണ് മികച്ചത്?

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ദഹനത്തിനും മികച്ചതാണ് നാരങ്ങ വെള്ളം. വേനൽക്കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ദഹനത്തിനും മികച്ചതാണ് നാരങ്ങ വെള്ളം. വേനൽക്കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

നെല്ലിക്ക ജ്യൂസിനും നാരങ്ങ വെള്ളത്തിനും അതിന്റേതായ ഗുണങ്ങളും പോഷകങ്ങളും ഉണ്ട്

ശരീര ഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ നെല്ലിക്ക ജ്യൂസും നാരങ്ങ വെള്ളവും ഗുണകരമാണ്. രണ്ടിനും നിറയെ ആരോഗ്യ ഗുണങ്ങളുമുണ്ട്.

Advertisment

ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പേരുകേട്ടതാണ് നെല്ലിക്ക ജ്യൂസ്. ഇതിൽ നിറയെ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനുള്ള കഴിവുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ദഹനത്തിനും മികച്ചതാണ് നാരങ്ങ വെള്ളം. വേനൽക്കാലത്ത് നാരങ്ങ വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പിന്റെ ആസക്തിയെ തടയാൻ സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസിനും നാരങ്ങ വെള്ളത്തിനും അതിന്റേതായ ഗുണങ്ങളും പോഷകങ്ങളും ഉണ്ട്. ശരീര ഭാരം കുറയ്ക്കാൻ ഇവ രണ്ടും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ഈ പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, അവ കുടിക്കുന്ന സമയത്തിൽ ശ്രദ്ധിക്കണം. രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളമോ നെല്ലിക്ക ജ്യൂസോ കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.

Read More

Advertisment
Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: