/indian-express-malayalam/media/media_files/uploads/2023/07/ls-Blood-Sugar-Level-Per-Age-Chart-11.jpeg)
ഭക്ഷണത്തില്‍ പലർക്കും ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ് മധുരം. ആഘോഷ വേളകളില്‍ മധുരം പങ്കുവെയ്ക്കുക എന്നത് നമ്മളെ സംബന്ധിച്ച് സ്വാഭാവികമാണ്. എന്നാല്‍ പഞ്ചസാര എന്താണ്? അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.
ഭക്ഷണത്തിലെ മധുരത്തിന്റെ അളവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പഞ്ചസാര ഉപയോഗത്തിന് നിയന്ത്രണങ്ങൾ വരുത്താൻ പ്രേരിപ്പിക്കുന്നതാണ് .ഭക്ഷണവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയുന്നത് അതു മൂലം ഉണ്ടാകുന്ന ദോഷ ഫലങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കും. കൊറോണറി ഹാര്‍ട്ട് ഡിസീസ്, പൊണ്ണത്തടി, ദന്തക്ഷയം, ചില ക്യാന്‍സറുകള്‍ എന്നിവയാണ് അമിത മധുര ഉപയോഗത്തിന്റെ ഏതാനും ദോഷ ഫലങ്ങള്‍.
എന്താണ് ഷുഗര്‍?
പഴങ്ങളിലും പച്ചക്കറികളിലും പാലിലും കണ്ടുവരുന്ന മധുരം എന്ന രുചി നല്‍കുന്ന നാച്വറല്‍ മോളിക്ക്യൂളുകളാണ് ഷുഗര്‍. ഈ ഉറവിടങ്ങളില്‍ നിന്നും ഇത് വേര്‍തിരിച്ച് എടുക്കാനും കഴിയും.ഗ്ലൂക്കോസ് ഫ്രക്ര്റ്റോസ് എന്നീ ഘടകങ്ങളാണ് പഞ്ചസാരയില്‍ മധുരം തോന്നിപ്പിക്കുന്ന മോളിക്ക്യൂളുകള്‍. മനുഷ്യ ശരീരത്തിന് ആവശ്യമായ, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങൾക്ക് വേണ്ട ഇന്ധനമാണ് ഗ്ലൂക്കോസ്. അതിനാല്‍ തന്നെ രാവിലെ മുതല്‍ രാത്രി വരെ രക്തത്തിലെ ഗ്ളൂക്കോസ് ലെവല്‍ സ്ഥിരത ഉള്ളതായിരിക്കണം.
എന്നാല്‍ നമ്മുടെ ശരീരം ഫ്രക്റ്റോസ് ഉപയോഗപ്പെടുത്തുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. അത് ഗ്ളൂക്കോസായോ അല്ലെങ്കില്‍ പ്രൊസസ്ഡ് ഫാറ്റായ ട്രൈ ഗ്ളിസറൈഡ് ആയോ മാറുന്നു. ഭക്ഷണത്തിലെ അമിതമായ ഫ്രക്റ്റോസിന്റെ അളവ് ട്രൈഗ്ളിസറൈഡ്സിന്റെ അളവ്, ലിവര്‍ ഫാറ്റ്, രക്തത്തിലെ ഗ്ളൂക്കോസ്, ബോഡി മാസ് ഇന്‍ഡെക്സ്, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയെ ബാധിക്കും. ഇത് ടൈപ്പ് 2 ഡയബറ്റിക്സ്,നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് എത്രയെന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പഞ്ചസാര കഴിക്കുന്നത് നിര്‍ത്തിയാല്‍ എന്തു സംഭവിക്കും.?
10 ദിവസത്തെയ്ക്ക് 18 വയസ്സുവരെയുള്ള 40 കുട്ടികള്‍ പഞ്ചസാരയും ഫ്രക്റ്റോസും കഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് ഏതാനും ഗവേഷകര്‍ പഠനം നടത്തുകയുണ്ടായി.അവര്‍ ബ്രഡോ, ഹോട്ട് ഡോഗോ അല്ലെങ്കില്‍ സ്നാക്ക്സോ കഴിക്കുന്നത് നിര്‍ത്തിയില്ല. പകരം ഫ്രക്റ്റോസ് കഴിക്കുന്നത് നിര്‍ത്തി. ഇതു മൂലം പുതിയ ട്രൈഗ്ലിസറൈഡുകള്‍ രൂപപ്പെടുന്നതില്‍ കുറവ് സംഭവിച്ചു, ഒപ്പം ഫാസ്റ്റിങ് ബ്ളഡ് ഗ്ളൂക്കോസ്, രക്തസമ്മര്‍ദ്ദം, ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയിലും മാറ്റങ്ങൾ വന്നു,
പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് യാതൊരുവിധ അസ്വസ്ഥതയും ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതുമില്ല. മുതിര്‍ന്നവരും കുട്ടികളും ദിവസവും 58 ഗ്രാം അല്ലെങ്കില്‍ 14 ടീസ്പൂണ്‍ പഞ്ചസാരയെ കഴിക്കാവൂ എന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നത്.
എങ്ങനെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം?
എന്തൊക്കെ എപ്പോള്‍ എങ്ങനെ കഴിക്കുന്നു എന്നത് കൃത്യമായി അറിഞ്ഞിരിക്കുക. പച്ചക്കറികളും പഴപര്‍ഗ്ഗങ്ങളും നന്നായി കഴിക്കുക. ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് തിരിച്ചറിയുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- ചൂടോ, ക്ഷീണമോ, മലബന്ധമോ, മുടി കൊഴിച്ചിലോ; എല്ലാം അകറ്റാനുള്ള അറബ് രഹസ്യം
- മൈഗ്രേനിൽനിന്നും ആശ്വാസം നേടാം, ജീരകവും ഏലക്കയും ചേർത്ത ചായ കുടിക്കൂ
- വൃക്കകളുടെ ആരോഗ്യത്തിന് സ്ട്രോബെറി നല്ലതാണോ?
- വേനൽക്കാലത്ത് ഉറപ്പായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.