/indian-express-malayalam/media/media_files/7Bo2ZjqYsK0y8H4DSjMJ.jpg)
വേനല്‍ക്കാലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്
വേനല്‍ ചൂടില്‍ നിന്നും രക്ഷ നേടാന്‍ പല വഴികളും ആലോചിച്ചു നടപ്പാണ് ഏവരും. നിര്‍ജ്ജലീകരണത്തെ തടുത്ത് നിര്‍ത്താനും മറ്റുമുള്ള ടിപ്‌സുകള്‍ ധാരാളം കാണാറുണ്ട്. എന്നാല്‍ ചൂടിനെ മാത്രമല്ല, മലബന്ധം, മുടികൊഴിച്ചില്‍ എന്നിവ കൂടി തടയാന്‍ സഹായിക്കുന്ന ഒരു അറബ് ലോകരാജ്യങ്ങളിലെ രഹസ്യ പാചക കുറിപ്പാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേകാര്‍ പങ്കുവച്ചിരിക്കുന്നത്.
എന്റെ അറബ് ക്ലയന്റുകളിൽ ഒരാളില്‍ നിന്നും ഞാന്‍ പഠിച്ച വേനല്‍ക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട റെസിപ്പിയാണിത്. അത് മറ്റൊന്നുമല്ല ഡേറ്റ് റായിത്തയാണ്. വേനല്‍ക്കാലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിതെന്ന് ദിവേകർ അഭിപ്രായപ്പെട്ടു.
ചേരുവകള്‍
- വീട്ടില്‍ തന്നെ ഉണ്ടാക്കിയ തൈര്
- 30 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ഈന്തപ്പഴം ചെറുതായി മുറിച്ചത്
- ബ്ലാക്ക് സാൾട്ട്
- റോസ്റ്റ് ചെയ്ത ജീരകപ്പൊടി
ഉണ്ടാക്കുന്ന വിധം
- ഒരു ബൗളില്‍ വീട്ടില്‍ തയ്യാറാക്കിയ തൈര് ഉടച്ചെടുക്കുക
- 30 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച കുരുകളഞ്ഞ ചെറുതായി അരിഞ്ഞ ഈന്തപ്പഴം ഇതിലേക്ക് ചേര്‍ക്കുക
- ബ്ലാക്ക് സാൾട്ട് കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക
- റോസ്റ്റ് ചെയ്‌തെടുത്ത ജീരകപ്പൊടി കൂടി ചേര്‍ത്ത് ഒരിക്കല്‍ കൂടി ഇളക്കുക
കഠിനമായ മുടികൊഴിച്ചില്‍, പിഎംഎസ്, ഹീമോഗ്ലോബിന്‍ അളവ് നിയന്ത്രിക്കുന്നതിന്, ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണെന്ന് ദിവേകർ പറഞ്ഞു. അതേസമയം, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇതൊരു പരിഹാരം ആണെങ്കിലും അതിനൊന്നും ശക്തമായ ശാസ്ത്രീയ തെളിവില്ലെന്ന് സികെ ബിര്‍ള ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി കണ്‍സൾട്ടന്റ് ഡോ.വികാസ് ജിന്‍ഡാൽ പറഞ്ഞു.
ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് സംതൃപ്തിയും പൂർണതയും നൽകുന്നു. തൈരിലെ പ്രോബയോട്ടിക്‌സ് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. എന്നല്‍ അസിഡിറ്റിക്കിക്ക് ഇത് എത്രത്തോളം സഹായകരമാകുമെന്ന് തെളിയിക്കാൻ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കാലാകാലങ്ങളായി അനുഭവിക്കുന്നവര്‍ ഒരു ഡോക്ടറെ കണ്ടാൽ മാത്രമേ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ കഴിയൂവെന്ന് അവർ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us