/indian-express-malayalam/media/media_files/7E5GXyA3tebVNFEw8ExL.jpg)
Photo Source: Pexels
തലയുടെ ഒരു വശത്തോ രണ്ടു വശത്തോ തുടങ്ങുന്ന വേദന പതിയെ തല മുഴുവനായി അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇത് മൈഗ്രേൻ ആകാം. മൈഗ്രേനിൽനിന്നും ആശ്വാസം നേടാൻ സഹായിക്കുന്ന രണ്ട് ചേരുവകൾ നിങ്ങളുടെ അടുക്കളയിലുണ്ട്. ആയുർവേദ ഡോ. ദിക്സ ഭവ്സർ സാവലിയ ഇൻസ്റ്റഗ്രാം പേജിൽ ഈ ചേരുവകൾ ചേർത്ത് തയ്യാറാക്കിയ ഒരു ചായയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ജീരകവും ഏലയ്ക്കയും ചേർത്ത ചായയെക്കുറിച്ചാണ് ഡോ.ഭാവ്സർ പറഞ്ഞത്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന രണ്ട് സുഗന്ധവ്യഞ്ജനങ്ങളാണ് ജീരകവും ഏലക്കയും. അവ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ രണ്ട് ചേരുവകൾ അടങ്ങിയ ഒരു കപ്പ് ചായ മൈഗ്രേനിൽനിന്നും ആശ്വാസം നേടാൻ സഹായിക്കും.
ചേരുവകൾ
- ഏലക്ക നന്നായി ചതച്ചത്- 1എണ്ണം
- അയമോദകം- 1/2 ടീസ്പൂൺ
- വെള്ളം- 1 ഗ്ലാസ്
- പുതിന ഇലകൾ- 5
- ജീരകം -1 ടീസ്പൂൺ
- മല്ലി- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം വെള്ളത്തിൽ ചേർത്ത് 3- 5 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്തശേഷം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കുടിക്കുക. മൈഗ്രേൻ അനുഭവപ്പെടുമ്പോഴും ഈ ചായ കുടിക്കാം.
സമ്മർദ്ദം, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്താൻ ഉറങ്ങുന്നതിനുമുമ്പായും ഈ ചായ കുടിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us