scorecardresearch

നാലാഴ്ച ദിവസവും ഒരു പ്ലം കഴിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

പ്ലം പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ, എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

പ്ലം പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ, എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Pexels

എല്ലാ പഴങ്ങളും പച്ചക്കറികളും പോഷകങ്ങളാൽ നിറഞ്ഞതാണ്. പ്ലം പഴവും അതിൽനിന്നും വ്യത്യസ്തമല്ല. നാലാഴ്ച ദിവസവും ഒരു പ്ലം കഴിച്ചാൽ കൊളസ്ട്രോൾ കുറയുമെന്ന് ഡോ.ഡാൻ ഗുബ്‌ലർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, പ്ലം കൊളസ്ട്രോൾ കുറയ്ക്കുമെന്നതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിലും, അവയുടെ നാരുകൾ പരോക്ഷമായി കൊളസ്ട്രോൾ കുറയ്ക്കും.

Advertisment

പ്ലം പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ലയിക്കുന്ന നാരുകൾ, എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം കാരണം പ്ലം ഹൃദയാരോഗ്യത്തിന് പ്രയോജനകരമാണെന്ന് ധർമ്മശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ പായൽ ശർമ്മ പറഞ്ഞു.

കൊളസ്ട്രോൾ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഹൃദയാരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ട ഫിനോളിക് സംയുക്തങ്ങൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ പ്ലം പഴത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് നൂപുർ പാട്ടീൽ പറഞ്ഞു. നാലാഴ്ചത്തേക്ക് ദിവസവും ഒരു പ്ലം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

ഭക്ഷണക്രമത്തിലെ മാറ്റങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങൾ വ്യക്തികളിൽ വ്യത്യാസപ്പെടാം. ജീവിതശൈലി, ജനിതകശാസ്ത്രം തുടങ്ങിയ മറ്റ് ഘടകങ്ങളും കൊളസ്‌ട്രോളിന്റെ അളവിനെ സ്വാധീനിക്കുന്നതും ശ്രദ്ധിക്കേണ്ടതാണെന്ന് പാട്ടീൽ പറഞ്ഞു. അതിനാൽ, വ്യക്തിഗത ശുപാർശകൾക്കായി ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: