scorecardresearch

ശരീര ഭാരം കുറയ്ക്കാൻ നടി ശിവദയുടെ മാജിക് ഡ്രിങ്ക്

വീട്ടിൽതന്നെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഈ പാനീയം. 21 ദിവസം തുടർച്ചയായി ഈ പാനീയം കുടിച്ചാൽ ശരീരത്തിൽ നല്ല മാറ്റം കാണാമെന്ന് ശിവദ പറയുന്നു

വീട്ടിൽതന്നെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഈ പാനീയം. 21 ദിവസം തുടർച്ചയായി ഈ പാനീയം കുടിച്ചാൽ ശരീരത്തിൽ നല്ല മാറ്റം കാണാമെന്ന് ശിവദ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
actress

ശിവദ

ശരീര ഭാരം കുറയ്ക്കാനായി പലരും പലവിധ മാർഗങ്ങൾ തേടാറുണ്ട്. ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാൻ ചില പാനീയങ്ങൾ സഹായിക്കും. അത്തരത്തിലൊരു പാനീയത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുകയാണ് നടി ശിവദ.

Advertisment

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശരീര ഭാരം കുറയ്ക്കാനുള്ളൊരു മാജിക് ഡ്രിങ്കിനെക്കുറിച്ച് ശിവദ പറഞ്ഞത്. വീട്ടിൽതന്നെ എളുപ്പത്തിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഈ പാനീയം. 21 ദിവസം തുടർച്ചയായി ഈ പാനീയം കുടിച്ചാൽ ശരീരത്തിൽ നല്ല മാറ്റം കാണാമെന്ന് ശിവദ പറയുന്നു.

ചേരുവകൾ

  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • നാരങ്ങ - 1 
  • ജീരകം - 1 ടീസ്പൂൺ 
  • ചിയ വിത്ത് - വെള്ളത്തിൽ കുതിർത്തത്
  • തേൻ - 1 ടീസ്പൂൺ  
  • മഞ്ഞൾപൊടി - ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് വെള്ളത്തിൽ ഇഞ്ചിയും ജീരകവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ച് വരുമ്പോൾ മഞ്ഞൾപൊടി ചേർക്കുക. നന്നായി തിളച്ചശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക. കുടിക്കാൻ പാകത്തിലുള്ള ചൂടാകുമ്പോൾ ഇതിലേക്ക് ചിയ വിത്തുകളും തേനും ചേർക്കുക. 

Advertisment

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: