scorecardresearch

ജീരകം നേരിട്ട് ഉപയോഗിക്കരുത്, കഴുകി വറുത്തശേഷം ഉപയോഗിക്കണം; എന്തുകൊണ്ട്?

വറുക്കുന്നതിന് മുമ്പ് ജീരകം കഴുകുന്നത് അവയിലെ മാലിന്യങ്ങളോ കീടനാശിനി അവശിഷ്ടങ്ങളോ നീക്കം ചെയ്യാൻ സഹായിക്കും

വറുക്കുന്നതിന് മുമ്പ് ജീരകം കഴുകുന്നത് അവയിലെ മാലിന്യങ്ങളോ കീടനാശിനി അവശിഷ്ടങ്ങളോ നീക്കം ചെയ്യാൻ സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Photo Source: Freepik

നമ്മുടെയൊക്കെ വീടുകളിൽ വിവിധ ഭക്ഷണങ്ങളിൽ മണത്തിനും രുചിക്കുമായി ചേർക്കുന്ന ഒന്നാണ് ജീരകം. ഇവയ്ക്ക് നിറയെ ആരോഗ്യ ഗുണങ്ങളുമുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനം പ്രോത്സാഹിപ്പിക്കാനും ജീരകത്തിന് കഴിയും. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്.

Advertisment

ജീരകം നേരിട്ട് പാക്കറ്റിൽനിന്നെടുത്ത് പാചകം ചെയ്യാൻ ഉപയോഗിക്കരുതെന്ന് പറയുകയാണ് ഡിജിറ്റൽ ക്രിയേറ്റർ ഹസീന ബൊറാത്. അവയിലെ എല്ലാ അഴുക്കും നീക്കം ചെയ്യുന്നതിനും പരമാവധി പോഷകഗുണങ്ങൾ ലഭിക്കുന്നതിനും കഴുകി വൃത്തിയാക്കിയശേഷം വറുത്ത് സൂക്ഷിക്കണമെന്ന് അവർ പറഞ്ഞു. 

ജീരകം കഴുകിയശേഷം വറുത്ത് സൂക്ഷിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും ബെംഗളൂരുവിലെ അത്രേയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അക്ഷിത റെഡ്ഡി വിശദീകരിച്ചു. ജീരകം വറുക്കുന്നതിലൂടെ അവയുടെ രുചി വർധിക്കുകയും കൂടുതൽ സുഗന്ധമുണ്ടാവുകയും ചെയ്യും. വറുത്ത ജീരകം ചില വ്യക്തികളിൽ ദഹിക്കാൻ എളുപ്പമുള്ളതാക്കുന്നു. വറുക്കുന്നതിന് മുമ്പ് ജീരകം കഴുകുന്നത് അവയിലെ മാലിന്യങ്ങളോ കീടനാശിനി അവശിഷ്ടങ്ങളോ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.

Advertisment

ജീരകം കഴുകുന്നത് നല്ലതാണെങ്കിലും വറുക്കുന്നതിന് മുമ്പ് ശരിയായി ഉണങ്ങിയില്ലെങ്കിൽ, വെള്ളത്തിൽ ലയിക്കുന്ന ചില പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. അമിതമായി വറുക്കുന്നത് വിത്തുകളിൽ അടങ്ങിയിരിക്കുന്ന സെൻസിറ്റീവ് വിറ്റാമിനുകളെയും ആന്റിഓക്‌സിഡന്റുകളെയും നശിപ്പിക്കും എന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് അവർ നിർദേശിച്ചു.

വറുക്കുന്നത് ജീരകത്തിന്റെ പോഷക ഘടനയെ ബാധിക്കും. എന്നാൽ, മിതമായ രീതിയിൽ വറുക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഉപയോഗിക്കുന്നതിനു മുൻപ് ജീരകം കഴുകുന്നത് നല്ലൊരു ശീലമാണെന്ന് ഡോ.റെഡ്ഡി പറഞ്ഞു.

Read More

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: