/indian-express-malayalam/media/media_files/ibkdscktfRxZ3Mr8QT17.jpg)
Photo Source: Pexels
ഒരു ദിവസം മുഴുവൻ സംസാരിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?. ഒരു വാക്ക് പോലും മിണ്ടാതെ നിശബ്ദമായിരിക്കാൻ കഴിഞ്ഞിട്ടുണ്ടോ?. അങ്ങനെ ചെയ്താൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഒരു നിശ്ചിത കാലയളവിൽ സംസാരിക്കുന്നതിൽ നിന്ന് മനഃപൂർവ്വം വിട്ടുനിൽക്കുന്ന രീതിയെ സ്‌പീച്ച് ഫാസ്റ്റിങ് എന്നാണ് പറയുന്നത്.
ഒരു ദിവസം മുഴുവൻ നിശബ്ദത പാലിച്ചാൽ ശാരീരികമായും മാനസികമായും ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്ന് പറയുകയാണ് മുംബൈയിലെ കോകിലാബെൻ ദിരുബായ് അംബാനി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ.ഷൗനക് അജിങ്ക്യ. സ്‌പീച്ച് ഫാസ്റ്റിങ് വോക്കൽ കോർഡുകൾക്ക് വിശ്രമം നൽകുന്നു, ആയാസവും ക്ഷീണവും കുറയ്ക്കുന്നു. ഡബ്ലിങ് ആർട്ടിസ്റ്റുകൾ പോലെ ശബ്ദം പ്രൊഫഷണലാക്കിയവർക്ക് ഇത് പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസാരത്തിന് വിശ്രമം നൽകുന്നത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ കുറവ്, വിശ്രമം, മികച്ച ഉറക്കം എന്നിവയ്ക്ക് കാരണമാകും.
ഒരു ദിവസം മുഴുവൻ സംസാരിക്കാതിരിക്കുന്നത് സ്വയം അവബോധത്തിലേക്കും ആത്മപരിശോധനയിലേക്കും നയിക്കും. മൊത്തത്തിലുള്ള ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ കൂടുതൽ ശ്രദ്ധയോടെ കേൾക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും.
ഒരു ദിവസം മിണ്ടാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വോക്കൽ കോഡുകൾ, തൊണ്ടയിലെ പേശികൾ, മുഖത്തെ പേശികൾ എന്നിവയ്ക്ക് വിശ്രമം ലഭിക്കും. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുകയും ചെയ്യും. മനസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി തോന്നിയേക്കാം. മറ്റുള്ളവരുടെ വാക്കുകൾക്ക് കൂടുതൽ ശ്രദ്ധ നൽകും.
സ്‌പീച്ച് ഫാസ്റ്റിങ് പലർക്കും പ്രയോജനകരമാകുമെങ്കിലും എല്ലാവരും ചെയ്യരുത്. ചില രോഗാവസ്ഥയുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഡോ.അജിങ്ക്യ നിർദേശിച്ചു. വോക്കൽ കോർഡ് പ്രശ്‌നങ്ങളോ ശ്വാസതടസമോ അനുഭവിക്കുന്നവരിൽ രോഗലക്ഷണങ്ങൾ വഷളാക്കും. ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള അവസ്ഥകളുള്ള വ്യക്തികൾ മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിൽനിന്ന് അകന്നു നിൽക്കുന്നത് ലക്ഷണങ്ങൾ വഷളായേക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us