/indian-express-malayalam/media/media_files/4mXHW2uIHcTFTBb4aTIE.jpg)
Photo Source: Pexels
പഞ്ചസാര ഭൂരിഭാഗം പേരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നതിനെക്കുറിച്ച് ചിലർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ, അമിതമായ പഞ്ചസാരയുടെ ഉപയോഗം വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
1. ശരീര ഭാരം നിയന്ത്രിക്കും
പഞ്ചസാരയിൽ കലോറി കൂടുതലാണ്, പക്ഷേ പോഷകങ്ങൾ കുറവാണ്. അതിനാൽതന്നെ സംതൃപ്തി നൽകാതെ അമിതമായ കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ കഴിയും. ഇതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ കഴിയും.
2. പൊണ്ണത്തടിക്കുള്ള സാധ്യത കുറവ്
അമിതമായ പഞ്ചസാര ഉപഭോഗം പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം തടയാനും അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
ഉയർന്ന പഞ്ചസാരയുടെ ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഇടയാക്കും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
4. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അപകട ഘടകങ്ങൾ കുറയ്ക്കാൻ കഴിയും.
5. മെച്ചപ്പെട്ട ദന്താരോഗ്യം
പഞ്ചസാര കുറയ്ക്കുന്നത് ദന്തക്ഷയ സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള പല്ലുകളും മോണകളും നൽകുകയും ചെയ്യുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us