scorecardresearch

പാചകം ചെയ്യുന്നതിനുമുമ്പ് അരി കുതിർക്കുന്നത് ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുമോ?

പാചകം ചെയ്യുന്നതിനുമുമ്പ് അരി വെള്ളത്തിൽ കുതിർക്കുന്നത് ഗ്ലൈസെമിക് ഇൻഡക്സിലും മൊത്തത്തിലുള്ള പോഷകാഹാരത്തിലും ഗുണം ചെയ്യും

പാചകം ചെയ്യുന്നതിനുമുമ്പ് അരി വെള്ളത്തിൽ കുതിർക്കുന്നത് ഗ്ലൈസെമിക് ഇൻഡക്സിലും മൊത്തത്തിലുള്ള പോഷകാഹാരത്തിലും ഗുണം ചെയ്യും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Credit: Freepik

ഉച്ചയ്ക്ക് ചോറ് കഴിച്ചശേഷം ഉറക്കം തോന്നാറുണ്ടോ?. ശരീര ഭാരം കൂടുകയാണെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ?. പാചകം ചെയ്യുന്നതിനു മുൻപ് അരി ഏതാനും മണിക്കൂറുകൾ കുതിർക്കുന്നത് ഈ പ്രശ്നങ്ങൾ മറികടക്കാൻ സഹായിക്കും. പാചകം ചെയ്യുന്നതിനുമുമ്പ് അരി വെള്ളത്തിൽ കുതിർക്കുന്നത് ഗ്ലൈസെമിക് ഇൻഡക്സിലും മൊത്തത്തിലുള്ള പോഷകാഹാരത്തിലും ഗുണം ചെയ്യും.

Advertisment

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നുവെന്നതിന്റെ അളവുകോലാണ് ജിഐ. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ കൂടുതൽ പതിയെ ദഹിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വർധിക്കുന്നതിന് ഇടയാക്കുകയും കൂടുതൽ ഊർജം നൽകുകയും ചെയ്യുന്നുവെന്ന് ഹൈദരാബാദിലെ ഡയറ്റീഷ്യൻ ഡോ.ജി.സുഷമ പറഞ്ഞു.

അരി കുതിർക്കുന്നതിലൂടെ ജിഐ കുറയ്ക്കാൻ സഹായിക്കും. ചോറ് കഴിച്ചശേഷം രക്തത്തിലെ പഞ്ചസാര കൂടാനുള്ള സാധ്യത കുറയ്ക്കുമെന്ന് അവർ പറഞ്ഞു. അരി കുതിർക്കുമ്പോൾ എൻസൈമാറ്റിക് തകർച്ചയ്ക്ക് വിധേയമാകുന്നു. ഈ പ്രക്രിയയിൽ അരി ധാന്യങ്ങളിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന ചില എൻസൈമുകൾ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളെ ലളിതമായ പഞ്ചസാരകളാക്കി മാറ്റാൻ തുടങ്ങുന്നു. ഈ എൻസൈമാറ്റിക് പ്രവർത്തനം ശരീരത്തിന് അരി ദഹിപ്പിക്കുന്നത് എളുപ്പമാക്കാനും അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.

Read More

Advertisment
Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: