/indian-express-malayalam/media/media_files/2025/09/03/breakfast-2025-09-03-13-04-08.jpg)
Source: Freepik
പ്രഭാതഭക്ഷണം ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ദിവസം മുഴുവനും വേണ്ട ഊർജ്ജം ലഭിക്കുന്നതിന് അത് പോഷകസമൃദ്ധമാക്കുവാൻ ശ്രദ്ധിക്കണം. എന്നാൽ, ജീവിതത്തിലെ തിരക്കേറിയ ഷെഡ്യൂളുകൾ അല്ലെങ്കിൽ ഇന്റർമിറ്റന്റ് എന്നിവ കാരണം പലരും പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ചില ആളുകൾക്ക് നല്ലതായിരിക്കാം. എന്നാൽ എല്ലാ ദിവസവും ഇത് ചെയ്യുന്നത് ശരീരത്തിൽ കാര്യമായ സ്വാധീനം ചെലുത്തും.
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് ക്ഷീണം, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിക്കും. ഇത് കാലക്രമേണ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും.
Also Read: പ്രമേഹമുള്ളവർക്ക് ഓണ സദ്യ ആസ്വദിച്ച് ഉണ്ണാം; ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ
അമിതമായ വിശപ്പും ഭക്ഷണാസക്തിയും
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ, ശരീരം പലപ്പോഴും പഞ്ചസാരയോ കലോറിയോ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കും.
വൈജ്ഞാനിക വൈകല്യം
രാവിലെ ശരീരത്തിന് ആവശ്യമായ ഇന്ധനം ലഭിക്കാതെ വരുമ്പോൾ, ശ്രദ്ധ, ഓർമ്മശക്തി, ഉൽപ്പാദനക്ഷമത എന്നിവ കുറയും.
Also Read:വയർ കുറച്ച് അരക്കെട്ട് പരന്നതാക്കാം, ഈ 8 കാര്യങ്ങൾ മടികൂടാതെ ചെയ്യൂ
ദീർഘകാല ഹൃദയാരോഗ്യ അപകടങ്ങൾ
പ്രഭാതഭക്ഷണം തുടർച്ചയായി ഒഴിവാക്കുന്നത് ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
Also Read:രാവിലെ വെറും വയറ്റിൽ 1 സ്‌പൂൺ നെയ്യ് കഴിക്കൂ; നേടൂ ഈ 5 ആരോഗ്യ ഗുണങ്ങൾ
മെറ്റബോളിസം മന്ദഗതിയിലാക്കുന്നു
രാവിലെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം ആരംഭിക്കാൻ സഹായിക്കുന്നു. സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കാലറി എരിച്ചുകളയുന്നത് കുറയ്ക്കുകയും ചില ആളുകൾക്ക് ശരീര ഭാരം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യും.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ദേഷ്യം, വിഷാദം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും. പ്രഭാതഭക്ഷണം അതിരാവിലെ ഊർജ്ജവും മാനസികാവസ്ഥയും സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നടത്തം, ഉറക്കം, പ്രോട്ടീൻ; വണ്ണം പെട്ടെന്ന് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.