/indian-express-malayalam/media/media_files/2025/09/03/onam-diabetes-2025-09-03-12-27-49.jpg)
Source: Freepik
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ചിങ്ങ മാസത്തിലെ അത്തം ഒന്നു മുതൽ പത്തുവരെയാണ് ഓണാഘോഷം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ.
നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, ഓണക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം. നിങ്ങൾ എന്ത് കഴിക്കുന്നുവെന്നും പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിനുള്ള ദൈനംദിന ശീലങ്ങൾ എന്തൊക്കെയാണെന്നും നിരീക്ഷിക്കുന്നത് മുതൽ എല്ലാം ഇതിൽ ഉൾപ്പെടുന്നു. പ്രമേഹത്തെ നിയന്ത്രിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ചെയ്യേണ്ട കാര്യങ്ങൾ
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: വാഴയിലയിൽ വിളമ്പിയ ഓരോന്നും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, പക്ഷേ വറുത്തത് ഒഴിവാക്കി വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരം പഴങ്ങളും നട്‌സും ചേർത്ത് ആരോഗ്യകരമായ രീതിയിൽ വിശപ്പ് ശമിപ്പിക്കാനും കഴിയും.
Also Read: വയർ കുറച്ച് അരക്കെട്ട് പരന്നതാക്കാം, ഈ 8 കാര്യങ്ങൾ മടികൂടാതെ ചെയ്യൂ
ജലാംശം നിലനിർത്തുക: എല്ലായ്‌പ്പോഴും ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങൾ ഒരു പ്രമേഹ രോഗിയാണെങ്കിൽ, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വെള്ളം അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളോ ഡയറ്റ് സോഡയോ മാത്രം കഴിക്കുന്നതാണ് ഉചിതം. അമിതമായി പഞ്ചസാരയും കാർബണേറ്റഡും അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും.
ആക്ടീവായും സമ്മർദം ഇല്ലാതെയും ഇരിക്കുക: ആക്ടീവായും സമ്മർദം ഇല്ലാതെയും ഇരിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവ ഒഴിവാക്കാൻ പതിവായുള്ള ഫിറ്റ്നസ് ദിനചര്യ പിന്തുടരണം.
രക്തത്തിലെ പഞ്ചസാര പരിശോധിക്കുകയും മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും ചെയ്യുക: ആഘോഷവേളകളിൽ എപ്പോഴും പഞ്ചസാര പരിശോധനാ കിറ്റ് നിങ്ങളോടൊപ്പം കൊണ്ടുപോകുക, യാത്രയ്ക്കിടയിലും പഞ്ചസാരയുടെ അളവ് പരിശോധിക്കുക. സങ്കീർണതകൾ ഒഴിവാക്കാൻ ഇൻസുലിൻ ഡോസും മറ്റ് പ്രമേഹ സംബന്ധമായ മരുന്നുകളും കൃത്യസമയത്ത് കഴിക്കേണ്ടതും പ്രധാനമാണ്.
Also Read:രാവിലെ വെറും വയറ്റിൽ 1 സ്‌പൂൺ നെയ്യ് കഴിക്കൂ; നേടൂ ഈ 5 ആരോഗ്യ ഗുണങ്ങൾ
ഒഴിവാക്കേണ്ട കാര്യങ്ങൾ
ഡെസർട്ടുകൾ/മധുരപലഹാരങ്ങൾ ഒഴിവാക്കുക: ഉത്സവകാലത്ത് എല്ലാവരും മധുരപലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, അവ പഞ്ചസാരയുടെ അളവിൽ ഉണ്ടാക്കുന്ന അപകടകരമായ ഫലത്തെക്കുറിച്ച് നാം മറക്കരുത്.
ഫാസ്റ്റിങ് ഒഴിവാക്കുക: ഫാസ്റ്റിങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. മതപരമായ ചടങ്ങുകളിൽ ഉപവാസം ഒഴിവാക്കാനാവാത്തതായി തോന്നിയേക്കാം, പക്ഷേ നിങ്ങൾ എപ്പോഴും നിങ്ങളുടെ ആരോഗ്യം മനസ്സിൽ സൂക്ഷിക്കണം.
Also Read: നടത്തം, ഉറക്കം, പ്രോട്ടീൻ; വണ്ണം പെട്ടെന്ന് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ
വിരുന്നിന് പോകുന്നത് ഒഴിവാക്കുക: ആഘോഷങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും നിങ്ങളെ മറക്കാൻ ഇടയാക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകും. ജാഗ്രത പാലിക്കുക. കാലറിയും നാരുകളും നിയന്ത്രിക്കുന്നതിന് മിതമായ അളവിൽ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക.
ഓണം സന്തോഷകരമായി ആഘോഷിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക. പതിവായി അവ നിരീക്ഷിക്കുകയും ഡോക്ടറുടെയോ ആരോഗ്യ പരിശീലകന്റെയോ ശുപാർശ ചെയ്യുന്ന രീതികൾ പിന്തുടരുകയും ചെയ്യുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: കാൻസറിൽനിന്ന് രക്ഷ നേടാൻ മാംസം കഴിക്കുന്നത് സഹായിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.