/indian-express-malayalam/media/media_files/2025/09/02/meat-2025-09-02-10-58-24.jpg)
Source: Freepik
ആനിമൽ പ്രോട്ടീനുകൾ കഴിക്കുന്നത് അത്ര ദോഷകരമല്ല. ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതുമൂലം കാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്നും നേരിയ സംരക്ഷണം പോലും നൽകിയേക്കാമെന്നും കനേഡിയൻ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. ഏകദേശം 16,000 പേരുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പഠനം. കാൻസർ മരണങ്ങൾ കുറയ്ക്കുന്നതിന് സസ്യാധിഷ്ഠിത പ്രോട്ടീനുകളിലേക്ക് മാറുന്നത് വലിയ ഗുണം ചെയ്യില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
Also Read: അത്താഴം വൈകി കഴിക്കരുത്, വെറും വയറ്റിൽ പഴങ്ങൾ വേണ്ട; പ്രമേഹമുള്ളവർ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം
പഠനത്തിൽ കണ്ടെത്തിയത് എന്താണ്?
19 വയസിനു മുകളിലുള്ള 15,937 മുതിർന്നവരുടെ ഭക്ഷണക്രമമാണ് നിരീക്ഷിച്ചത്. ആനിമൽ പ്രോട്ടീന്റെയോ പ്ലാന്റ് പ്രോട്ടീന്റെയോ പതിവ് ഉപഭോഗം ഏതെങ്കിലും കാരണത്താൽ മരണ സാധ്യതയെ ബാധിച്ചിട്ടില്ലെന്ന് പഠനം കാണിക്കുന്നു. കാൻസർ മരണ സാധ്യതയുടെ കാര്യത്തിൽ, ആനിമൽ പ്രോട്ടീനുകൾക്ക് നേരിയ സംരക്ഷണ ഫലമേയുള്ളൂ, അതേസമയം പ്ലാന്റ് പ്രോട്ടീനുകൾക്ക് ഒരു സ്വാധീനവുമില്ലെന്ന് ഗവേഷകർ കണ്ടെത്തി.
Also Read: ആരോഗ്യത്തിന് അപകടം; എന്റെ വീട്ടിൽനിന്നും ഞാൻ ഒഴിവാക്കിയ 6 വസ്തുക്കൾ; ഡോക്ടർ പറയുന്നു
സസ്യാധിഷ്ഠിത പ്രോട്ടീനുകളിലേക്ക് മാറണോ?
സോയാബീൻ, ബീൻസ്, പയർ തുടങ്ങിയ സസ്യാധിഷ്ഠിത സ്രോതസുകളിൽ നിന്ന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുമെങ്കിലും, ആനിമൽ പ്രോട്ടീനുകൾ കഴിക്കുന്നതും തുടരാം. അതായത്, ആനിമൽ പ്രോട്ടീനുകളിൽ നിന്ന് സസ്യാധിഷ്ഠിത പ്രോട്ടീനുകളിലേക്ക് മാറുന്നതുകൊണ്ട് വളരെയധികം പ്രയോജനമൊന്നുമില്ലെന്ന് പഠനം പറയുന്നു.
Also Read:1 മാസം കൊണ്ട് വയർ കുറച്ച് ഭംഗിയാക്കാം; ഈ 5 കാര്യങ്ങൾ ചെയ്യൂ
ആനിമൽ പ്രോട്ടീനുകളിൽ, മത്സ്യവും കോഴിയിറച്ചിയും കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം, റെഡ് മീറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോക്ടർമാർ പറയുന്നു.
എത്ര പ്രോട്ടീൻ കഴിക്കണം?
ഒരു കിലോഗ്രാം ശരീരഭാരത്തിന് പ്രതിദിനം 0.8 ഗ്രാം പ്രോട്ടീൻ കഴിക്കണം. ദൈനംദിന ഊർജ്ജ ആവശ്യകതയുടെ 10% മുതൽ 35% വരെ പ്രോട്ടീനുകൾ ആയിരിക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ബാക്കി വന്ന പിസ പിറ്റേന്ന് രാവിലെ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.