/indian-express-malayalam/media/media_files/2025/09/01/kitchen-things-2025-09-01-10-25-09.jpg)
Source: Freepik
വീടിനെ മലിനമാക്കുകയും ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന ചില വിഷവസ്തുക്കൾ നമ്മുടെ വീടിനുള്ളിൽതന്നെ മറഞ്ഞിരിപ്പുണ്ട്. അത്തരത്തിൽ വീട്ടിൽനിന്ന് ഒഴിവാക്കേണ്ട വസ്തുക്കളുടെ ഒരു പട്ടിക ഡോ.മനൻ വോറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ വീട്ടിൽനിന്നും ഒഴിവാക്കിയ ആറു വസ്തുക്കളെക്കുറിച്ചാണ് അദ്ദേഹം പോസ്റ്റിൽ വിശദീകരിച്ചത്.
1.പഞ്ചസാര കൂടുതലുള്ള ബിസ്‌ക്കറ്റുകൾ: റിഫൈൻഡ് മൈദ കൊണ്ട് നിറച്ചത്, കുട്ടികൾക്ക് നല്ലതല്ല
2. ലൂഫ: വൃത്തിയാക്കാൻ പ്രയാസമുള്ളതും, രോഗാണുക്കളുടെ പ്രജനന കേന്ദ്രവുമാണ്
Also Read: ബാക്കി വന്ന പിസ പിറ്റേന്ന് രാവിലെ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
3. സ്കോച്ച്-ബ്രൈറ്റ് സ്പോഞ്ച്: മിക്ക ആളുകളും മാസങ്ങൾ കഴിഞ്ഞാലും ഇത്. പതിവായി ഇത് മാറ്റുക. മൃദുവായ സ്പോഞ്ച് കൂടുതൽ നേരം ഉപയോഗിച്ചാൽ രോഗാണുക്കളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു.
4. സുഗന്ധമുള്ള സാനിറ്ററി പാഡുകൾ: ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, യോനിയിലെ പിഎച്ചിനെ തടസപ്പെടുത്തുന്നു, അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
5. കൊതുകുതിരികൾ: വിഷ പുകകൾ, പ്രത്യേകിച്ച് കുട്ടികൾക്കും ആസ്ത്മ രോഗികൾക്കും ദോഷകരമാണ്.
6. തുറന്ന അടുക്കള മാലിന്യക്കുഴികൾ: ഈച്ചകളെയും ബാക്ടീരിയകളെയും ദുർഗന്ധത്തെയും ആകർഷിക്കും.
മുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന വസ്തുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് തിരുവനന്തപുരത്തെ കിംസ്ഹെൽത്തിലെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ കൺസൾട്ടന്റായ ഡോ. ഗണേഷ് വിശ്വനാഥൻ പറഞ്ഞു. ഇവയ്ക്കു പകരമുള്ള ചില സുരക്ഷിതമായ ബദലുകൾ അദ്ദേഹം നിർദേശിച്ചു.
Also Read:നട്സും സീഡ്സും കഴിക്കുന്നത് തെറ്റായ രീതിയിലാണോ? ഗുണത്തെക്കാളേറെ ദോഷം
1. പഞ്ചസാര കൂടുതലുള്ള ബിസ്‌കറ്റുകൾ: അവയിൽ റിഫൈൻഡ് മാവും പഞ്ചസാരയും കൂടുതലാണ്. ഇത് വേഗത്തിൽ ഗ്ലൂക്കോസ് വർധിക്കുന്നതിനും, പൊണ്ണത്തടി, പ്രമേഹം, ദന്തക്ഷയം എന്നിവയ്ക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ബദൽ: നട്സ്, വറുത്ത കടല, പഴങ്ങൾ, മധുരമില്ലാത്ത തൈര്, വീട്ടിൽ ഉണ്ടാക്കുന്ന ലഘുഭക്ഷണങ്ങൾ
2. ലൂഫ: അവ ഈർപ്പമുള്ളതായിരിക്കും, ബാക്ടീരിയകൾ നിറഞ്ഞതായിരിക്കും, കൂടാതെ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും
ബദൽ: മൃദുവായ കോട്ടൺ തുണി, അല്ലെങ്കിൽ വേഗത്തിൽ ഉണങ്ങുന്ന സിലിക്കൺ സ്‌ക്രബ്ബർ.
3. സ്‌പോഞ്ചുകൾ: ബാക്ടീരിയകളുടെ ഹോട്ട്‌സ്‌പോട്ടുകളായി അറിയപ്പെടുന്ന ഇവ പൂർണ്ണമായും അണുവിമുക്തമാക്കാൻ വളരെ ബുദ്ധിമുട്ടാണ്.
Also Read: ശിൽപ ഷെട്ടിക്ക് പ്രായം 50; ഭക്ഷണപ്രിയയെങ്കിലും കർക്കശക്കാരി, ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെ
ബദൽ: ഡിഷ് ബ്രഷ് , കഴുകി ഉണക്കി ഉപയോഗിക്കാവുന്ന തുണികൾ, അല്ലെങ്കിൽ ആഴ്ചതോറും സ്‌പോഞ്ചുകൾ മാറ്റുക.
4. സുഗന്ധമുള്ള സാനിറ്ററി പാഡുകൾ: സുഗന്ധദ്രവ്യങ്ങളും രാസവസ്തുക്കളും ചർമ്മത്തിൽ ചൊറിച്ചിൽ, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.
ബദൽ: സുഗന്ധമില്ലാത്ത കോട്ടൺ പാഡുകൾ, മെൻസ്ട്രൽ കപ്പുകൾ, ആർത്തവ അടിവസ്ത്രങ്ങൾ.
4. കൊതുകുതിരികൾ: ഇവ ദോഷകരമായ പുക പുറപ്പെടുവിക്കുന്നു. ഇവ ശ്വസിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ബദൽ: ജനൽ സ്‌ക്രീനുകൾ, കൊതുകു വലകൾ, ടോപ്പിക്കൽ റിപ്പല്ലന്റുകൾ (DEET/പിക്കാരിഡിൻ), ഫാനുകൾ, വായുസഞ്ചാരമുള്ള ഇലക്ട്രിക് വേപ്പറൈസറുകൾ.
5. തുറന്ന അടുക്കള മാലിന്യക്കുഴികൾ: ഈ തുറന്ന മാലിന്യക്കുഴികൾ കീടങ്ങളെ ആകർഷിക്കുകയും ദുർഗന്ധം ഉണ്ടാക്കുകയും കൊതുകുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.
സുരക്ഷിതമായ ബദൽ: മൂടിയ പെഡൽ ബിന്നുകൾ, നനഞ്ഞ/ഉണങ്ങിയ മാലിന്യങ്ങൾ വേർതിരിക്കുക, ദിവസവും മാലിന്യം കാലിയാക്കുക, ആഴ്ചതോറും വൃത്തിയാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: ചായയോ കാപ്പിയോ വേണ്ട; വൈകിട്ട് 4 മണിക്ക് ജീരകം വെള്ളം കുടിച്ച് നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.