scorecardresearch

ബാക്കി വന്ന പിസ പിറ്റേന്ന് രാവിലെ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

രാവിലെ രണ്ട് കഷ്ണങ്ങൾ കഴിക്കുന്നത് കുഴപ്പമില്ലെന്ന് തോന്നിയേക്കാം. എന്നാൽ ഇത് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണോ?

രാവിലെ രണ്ട് കഷ്ണങ്ങൾ കഴിക്കുന്നത് കുഴപ്പമില്ലെന്ന് തോന്നിയേക്കാം. എന്നാൽ ഇത് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണോ?

author-image
Health Desk
New Update
pizza

Source: Freepik

വൈകിട്ട് പാർട്ടിക്ക് മറ്റോ ഓർഡർ ചെയ്ത പിസ ചിലപ്പോഴെങ്കിലും ബാക്കി വന്നിട്ടുണ്ടാകും. എങ്കിൽ പിന്നെ പിറ്റേ ദിവസം രാവിലെ കഴിക്കാമെന്ന ചിന്തയോടെ മാറ്റിവയ്ക്കുന്ന ചിലരുണ്ട്. രാവിലെ രണ്ട് കഷ്ണങ്ങൾ കഴിക്കുന്നത് കുഴപ്പമില്ലെന്ന് തോന്നിയേക്കാം. എന്നാൽ ഇത് ആരോഗ്യകരമായ തിരഞ്ഞെടുപ്പാണോ?.

Advertisment

പിസയിലെ പ്രധാന ചേരുവ റീഫൈൻഡ് മാവ് ആണ്, അതിൽ എളുപ്പത്തിൽ ദഹിക്കുന്ന അന്നജം കൂടുതലാണെന്ന് ഡയറ്റീഷ്യൻ പൂജ ഷാ ഭാവെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുന്നു. പിസയുടെ തുടർച്ചയായ ഉപഭോഗം അമിതവണ്ണത്തിനും ഇൻസുലിൻ റെസിസ്റ്റൻസിനും കാരണമാകും.  കൊളസ്ട്രോൾ വർധനവിനും കാരണമാകും," അവർ പറഞ്ഞു.

Also Read: നട്സും സീഡ്സും കഴിക്കുന്നത് തെറ്റായ രീതിയിലാണോ? ഗുണത്തെക്കാളേറെ ദോഷം

പിറ്റേന്ന് രാവിലെ ബാക്കിയായ പിസ കഴിച്ചാൽ എന്ത് സംഭവിക്കും?

മിക്ക പിസകളിലും കാർബോഹൈഡ്രേറ്റുകൾ, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ചെന്നൈയിലെ ശ്രീ ബാലാജി മെഡിക്കൽ സെന്ററിലെ ഡയറ്റീഷ്യൻ ദീപലക്ഷ്മി പറഞ്ഞു. രാവിലെ വെറും വയറ്റിൽ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതിനും കുത്തനെ കുറയുന്നതിനും കാരണമാകും. ഈ ഏറ്റക്കുറച്ചിലുകൾ അലസത, ദേഷ്യം, വിശപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം, ”അവർ പറഞ്ഞു. പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ളവർക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുകയും അതിരാവിലെ ഇൻസുലിൻ നിയന്ത്രണത്തെ തടസപ്പെടുത്തുകയും ചെയ്യും.

Advertisment

Also Read:ശിൽപ ഷെട്ടിക്ക് പ്രായം 50; ഭക്ഷണപ്രിയയെങ്കിലും കർക്കശക്കാരി, ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെ

ബാക്കി വന്ന പിസ പുറത്ത് വയ്ക്കണോ അതോ ഫ്രിഡ്ജിൽ വയ്ക്കണോ?

ബാക്കി വന്ന പിസ രാത്രി മുഴുവൻ മുറിയിലെ താപനിലയിൽ വയ്ക്കുന്നതിനേക്കാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാനാണ് ഭാവെ നിർദേശിച്ചത്. “മുറിയിലെ താപനിലയിൽ, പ്രത്യേകിച്ച് ഈർപ്പമുള്ള കാലാവസ്ഥയിൽ, പിസ ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകും, ഇത് ഭക്ഷണ അണുബാധയ്ക്ക് കാരണമാകും. മാത്രമല്ല, പിസ പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങൾ റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ പ്രതിരോധശേഷിയുള്ള അന്നജം ഉണ്ടാക്കുന്നു.

Also Read: ചായയോ കാപ്പിയോ വേണ്ട; വൈകിട്ട് 4 മണിക്ക് ജീരകം വെള്ളം കുടിച്ച് നോക്കൂ

പ്രതിരോധശേഷിയുള്ള അന്നജം നാരുകൾ പോലെ പ്രവർത്തിക്കുകയും പുതുതായി തയ്യാറാക്കുന്ന പിസയെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, അതേ പിസ വീണ്ടും ചൂടാക്കുന്നത് പ്രതിരോധശേഷിയുള്ള അന്നജത്തിന്റെ അളവ് കുറയ്ക്കുന്നില്ലെന്ന് അവർ പറഞ്ഞു.

കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീനും നാരുകളും കൂടുതലുള്ളതുമായ ചെറുപയർ, മുട്ട ഓംലെറ്റ് പോലുള്ള ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പിസ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്ന് ഭാവെ ചൂണ്ടിക്കാട്ടി. ഇടയ്ക്ക് വല്ലപ്പോഴും ബാക്കി വന്ന പിസ പിറ്റേ ദിവസം കഴിക്കുന്നത് ദോഷകരമല്ല. എന്നാൽ, അധികമായി പിസ ഓർഡർ ചെയ്ത് പിറ്റേന്ന് ബാക്കിയുള്ളത് കഴിക്കുന്നത് ഒരു പതിവ് രീതിയാകരുതെന്നും ഭാവെ നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വൃക്കയിലെ കല്ല്? ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശത്രുക്കളാണ്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: