/indian-express-malayalam/media/media_files/2025/05/02/aAql1AvK6xe1xkMu3LzT.jpg)
Source: Freepik
പ്രമേഹ നിയന്ത്രണം പലപ്പോഴും ദൈനംദിന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. ചെറിയ ജീവിതശൈലി മാറ്റങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കും. പ്രമേഹമുള്ളവരുടെ സാധാരണ ദൈനംദിന ശീലങ്ങൾ വിലയിരുത്തിക്കൊണ്ട് ന്യൂട്രീഷ്യനിസ്റ്റ് ദീപ്സിഖ ജെയിൻ അടുത്തിടെ ചില കാര്യങ്ങൾ പറയുകയുണ്ടായി.
“ഒരു ന്യൂട്രീഷ്യനിസ്റ്റ് എന്ന നിലയിൽ പ്രമേഹമുള്ളവർ ചില ശീലങ്ങളിൽ മാറ്റം വരുത്തണം. വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ വർധനവിന് കാരണമാകും. പ്രമേഹമുള്ളവർക്ക് ഇത് നല്ലതല്ല. ഒഴിഞ്ഞ വയറ്റിൽ ആദ്യം കൊഴുപ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കാൻ സഹായിക്കും,” അവർ പറഞ്ഞു.
“ഭക്ഷണത്തിന് മുമ്പ് പച്ചക്കറികൾ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും, പഞ്ചസാരയുടെ വർധനവിന് കാരണമാകില്ല. വൈകിയുള്ള അത്താഴം പഞ്ചസാരയുടെ വർധനവിന് കാരണമാകും, കൂടാതെ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷമുള്ള നടത്തം പഞ്ചസാരയുടെ വർധനവ് 30% കുറയ്ക്കാൻ സഹായിക്കും,” അവർ പറഞ്ഞു.
Also Read: 1 മാസം കൊണ്ട് വയർ കുറച്ച് ഭംഗിയാക്കാം; ഈ 5 കാര്യങ്ങൾ ചെയ്യൂ
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുക
പ്രമേഹമുള്ളവർ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകുമെന്ന് ഡയബറ്റിക് എജ്യൂക്കേറ്റർ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു. പ്രോട്ടീൻ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകളുമായി പഴങ്ങൾ സംയോജിപ്പിക്കുക എന്നതാണ് പ്രധാന കാര്യം. ബെറികൾ, ആപ്പിൾ, പിയർ പോലുള്ള നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കുക. പഴച്ചാറുകളും ടിന്നിലടച്ച പഴങ്ങളുടെ സിറപ്പും കഴിക്കുന്നത് ഒഴിവാക്കുക. അവ പഞ്ചസാര വേഗത്തിൽ വർധിപ്പിക്കും.
വെറും വയറ്റിൽ ആദ്യം കൊഴുപ്പ്
ശാസ്ത്രീയമായി പറഞ്ഞാൽ, കൊഴുപ്പ് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തെ മന്ദഗതിയിലാക്കും. എന്നാൽ, കൊഴുപ്പ് അധികമായാൽ അധിക കാലറി ഉപഭോഗത്തിനും ഹൃദയാരോഗ്യം വഷളാകുന്നതിനും സാധ്യതയുണ്ട്. അതിനാൽ, "കൊഴുപ്പ് ആദ്യം" എന്നത് ഒരു സാർവത്രിക പരിഹാരമല്ല. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ലീൻ പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃതാഹാരമാണ് ഏറ്റവും സുരക്ഷിതം.
Also Read:ആരോഗ്യത്തിന് അപകടം; എന്റെ വീട്ടിൽനിന്നും ഞാൻ ഒഴിവാക്കിയ 6 വസ്തുക്കൾ; ഡോക്ടർ പറയുന്നു
ഭക്ഷണത്തിനു ശേഷമുള്ള നടത്തം
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പ്രായോഗികവുമായ മാർഗങ്ങളിലൊന്നാണ് ഭക്ഷണം കഴിച്ചതിനുശേഷം ലളിതമായ നടത്തം. ഭക്ഷണത്തിനു ശേഷം വെറും 10 മിനിറ്റ് നടക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് വർധനവ് ഗണ്യമായി കുറയ്ക്കും.
ഭക്ഷണത്തിന് മുമ്പ് പച്ചക്കറികൾ കഴിക്കുക
സാലഡ് അല്ലെങ്കിൽ വഴറ്റിയ പച്ചക്കറികൾ പോലുള്ള അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രധാന ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള പഞ്ചസാരയുടെ വർധനവിനെ നിയന്ത്രിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പച്ചക്കറികൾ നാരുകൾ നൽകുന്നു, ഇത് ഒരു തടസ്സമായി പ്രവർത്തിക്കുകയും ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്നുള്ള പഞ്ചസാര രക്തപ്രവാഹത്തിൽ എത്തുന്നതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു.
Also Read: ബാക്കി വന്ന പിസ പിറ്റേന്ന് രാവിലെ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വൈകിയുള്ള അത്താഴം
വൈകിയുള്ള അത്താഴം രാത്രിയിൽ ഇൻസുലിൻ സെൻസിറ്റിവിറ്റി കുറയ്ക്കുന്നു, അതിനാൽ വൈകി ഭക്ഷണം കഴിക്കുന്നത് രാത്രിയിൽ പഞ്ചസാരയുടെയും കോർട്ടിസോളിന്റെയും അളവ് വർധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കുന്നതിനും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തിനും നേരത്തെയുള്ള അത്താഴം ശീലമാക്കുക. അത്താഴത്തിന് പച്ചക്കറികൾക്ക് മുൻഗണന നൽകാനും മൽഹോത്ര നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നട്സും സീഡ്സും കഴിക്കുന്നത് തെറ്റായ രീതിയിലാണോ? ഗുണത്തെക്കാളേറെ ദോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.