scorecardresearch

1 മാസം കൊണ്ട് വയർ കുറച്ച് ഭംഗിയാക്കാം; ഈ 5 കാര്യങ്ങൾ ചെയ്യൂ

1 മാസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 വഴികളെക്കുറിച്ച് പറയുകയാണ് ഡോ.അഖില വിനോദ്

1 മാസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 വഴികളെക്കുറിച്ച് പറയുകയാണ് ഡോ.അഖില വിനോദ്

author-image
Health Desk
New Update
belly fat

Source: Freepik

ശരീര ഭാരം കുറയ്ക്കുന്നവർ വളരെയധികം ബുദ്ധിമുട്ടുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ്. ബെല്ലി ഫാറ്റ് ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമവും ഭക്ഷണക്രമത്തിലും നിയന്ത്രണം വേണം. അതോടൊപ്പം മറ്റു ചില കാര്യങ്ങളും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 1 മാസം കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 വഴികളെക്കുറിച്ച് പറയുകയാണ് ഡോ.അഖില വിനോദ്.

Advertisment

1. ആപ്പിൾ സിഡർ വിനഗർ കുടിക്കുക

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ ടേബിൾസ്പൂൺ സിഡർ വിനഗർ ഒഴിക്കുക. ആഹാരത്തിന് 30 മിനിറ്റ് മുൻപ് 30 ദിവസത്തേക്ക് കുടിക്കുക. അസിഡിറ്റി ആയതിനാൽ പല്ലിന്റെ ഇനാമലിന് കേടുപാടുകൾ വരാൻ സാധ്യതയുള്ളതിനാൽ ഒരു സ്ട്രോ ഉപയോഗിച്ച് കുടിക്കുക. ആപ്പിൾ സിഡർ വിനഗർ ദീർഘനേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കുറച്ചു മാത്രം കാലറി കഴിക്കുന്നതിനും ഇടയാക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല, പ്രമേഹത്തിനും കൊളസ്ട്രോളിനും വളരെ ഗുണകരമാണ്. 

Also Read: ആരോഗ്യത്തിന് അപകടം; എന്റെ വീട്ടിൽനിന്നും ഞാൻ ഒഴിവാക്കിയ 6 വസ്തുക്കൾ; ഡോക്ടർ പറയുന്നു

Advertisment

2. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നത് ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുകയും മറ്റ് സമയങ്ങളിൽ ഉപവസിക്കുകയും ചെയ്യുന്നതാണ്. ഉദാഹരണത്തിന്, രാവിലെ 6.30 നും വൈകുന്നേരം 6.30 നും ഇടയിൽ മാത്രമേ ഭക്ഷണം കഴിക്കാൻ കഴിക്കാവൂ, ബാക്കിയുള്ള സമയം ഉപവസിക്കുക. ഈ രീതി ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് ശരീരത്തെ കൊഴുപ്പ് ഊർജമാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നു.

Also Read: ബാക്കി വന്ന പിസ പിറ്റേന്ന് രാവിലെ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

3. വ്യായാമം ചെയ്യുക

രാവിലെ വെറും വയറ്റിൽ 1 മണിക്കൂറോളം വ്യായാമം ചെയ്ത് നന്നായി കുറയ്ക്കുക. ഇതിലൂടെ ഉപാപചയപ്രവർത്തനം വർധിപ്പിച്ച് വയറിലെ കൊഴുപ്പ് പെട്ടെന്ന് ഉരുക്കി കളയാൻ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. നടത്തം, യോഗ, ക്രഞ്ചസ്, പുഷ്-അപ്പുകൾ തുടങ്ങിയ വ്യായാമങ്ങൾ വയറിലെ പേശികളെ ശക്തിപ്പെടുത്താനും കൊഴുപ്പ് കത്തിച്ചുകളയാനും സഹായിക്കും. 

4. നല്ല ഉറക്കം

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിൽ നല്ല ഉറക്കം ഒരു പ്രധാന പങ്കുവഹിക്കുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് ശരീരത്തിലെ ഹോർമോണുകളെയും മെറ്റബോളിസത്തെയും നിയന്ത്രിക്കാനും മാനസിക സമ്മർദം കുറയ്ക്കാനും സഹായിക്കും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. രാത്രിയിൽ 10 മണിക്ക് കിടന്നുറങ്ങാൻ ശ്രമിക്കുക. രാത്രിയിൽ 7-9 മണിക്കൂർ ഉറങ്ങാനും ഉറങ്ങുന്നതിന് മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കാനും ശ്രമിക്കുക. 

Also Read:നട്സും സീഡ്സും കഴിക്കുന്നത് തെറ്റായ രീതിയിലാണോ? ഗുണത്തെക്കാളേറെ ദോഷം

5. വിശക്കാതെ കഴിക്കാതിരിക്കുക

വിശപ്പ് തോന്നുമ്പോൾ മാത്രം കഴിക്കുക. വിശക്കുന്നില്ലെങ്കിൽ ആഹാരം കഴിക്കാതിരിക്കുക. വിശക്കുമ്പോൾ ശരീരം സിഗ്നൽ നൽകും, അപ്പോൾ മാത്രം കഴിക്കുക. വിശക്കുമ്പോൾ ജങ്ക് ഫുഡ് കഴിക്കാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശിൽപ ഷെട്ടിക്ക് പ്രായം 50; ഭക്ഷണപ്രിയയെങ്കിലും കർക്കശക്കാരി, ഒരു ദിവസത്തെ ഭക്ഷണം ഇങ്ങനെ

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: