scorecardresearch

രാവിലെ വെറും വയറ്റിൽ 1 സ്‌പൂൺ നെയ്യ് കഴിക്കൂ; നേടൂ ഈ 5 ആരോഗ്യ ഗുണങ്ങൾ

ദിവസവും വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

ദിവസവും വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

author-image
Health Desk
New Update
ghee

Source: Freepik

നെയ്യ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ശരീരത്തിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സ്വയം ശുദ്ധീകരിക്കാനും സഹായിക്കുന്ന സൂപ്പർഫുഡുകളിൽ ഒന്നാണിത്. അതിന്റെ മുഴുവൻ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുക എന്നതാണ്.

Advertisment

നെയ്യ് കഴിക്കുന്നത് വാർധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ അകറ്റി നിർത്തുമെന്നും, പതിവായി കഴിക്കാൻ തുടങ്ങിയാൽ കണ്ണുകൾക്കും ചർമ്മത്തിനും ഗുണം ചെയ്യുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ദിവസവും വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം. 

Also Read: നടത്തം, ഉറക്കം, പ്രോട്ടീൻ; വണ്ണം പെട്ടെന്ന് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

1. ദഹനവും കുടലിന്റെ ആരോഗ്യവും വർധിപ്പിക്കുന്നു

വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് കൂട്ടും. രാവിലെ സുഗമമായ മലവിസർജ്ജനത്തിന് സഹായിക്കുന്നു. ഇത് മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

Advertisment

2. ശരീരത്തെ വിഷവിമുക്തമാക്കുന്നു

നെയ്യ് ആമാശയത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണത്തിന് സഹായിക്കുന്നു.

Also Read: കാൻസറിൽനിന്ന് രക്ഷ നേടാൻ മാംസം കഴിക്കുന്നത് സഹായിക്കുമോ?

3. ഓർമ്മശക്തി വർധിപ്പിക്കുന്നു

നെയ്യ് കുടലിന് മാത്രമല്ല, രോഗപ്രതിരോധ ശേഷിക്കും സഹായകമാണ്. വൈജ്ഞാനിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പേരുകേട്ടതാണ്. രാവിലെ നെയ്യ് കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.

4. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിഞ്ഞ വയറ്റിൽ ഒരു സ്പൂൺ നെയ്യ് കഴിക്കാൻ തുടങ്ങണം. നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പുകളുടെ സാന്നിധ്യം കൊഴുപ്പിനെ ഊർജമാക്കി കത്തിക്കുന്നു.

Also Read: അത്താഴം വൈകി കഴിക്കരുത്, വെറും വയറ്റിൽ പഴങ്ങൾ വേണ്ട; പ്രമേഹമുള്ളവർ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

5. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് ഒഴിഞ്ഞ വയറ്റിൽ നെയ്യ് കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ സപ്ലിമെന്റുകളോ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയോ നിങ്ങൾ തിരയുകയാണെങ്കിൽ നെയ്യ് കഴിക്കുക. അവയിൽ രോഗപ്രതിരോധ ശേഷിക്കും ശരീരത്തിന് ആവശ്യമായ എല്ലാ പ്രധാന വിറ്റാമിനുകൾക്കും കാരണമാകുന്ന എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: ആരോഗ്യത്തിന് അപകടം; എന്റെ വീട്ടിൽനിന്നും ഞാൻ ഒഴിവാക്കിയ 6 വസ്തുക്കൾ; ഡോക്ടർ പറയുന്നു

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: