/indian-express-malayalam/media/media_files/elkdo0cmmoFIxV3BgXlV.jpg)
Photo Source: Pexels
രാവിലെ ഉറക്കമുണരുമ്പോൾ തന്നെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ള നിരവധി പേരുണ്ട്. കാപ്പി കുടിച്ചില്ലെങ്കിൽ പിന്നെ ഒന്നിനും ഉഷാറില്ലെന്ന് തോന്നും. ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട പാനീയമാണ് കാപ്പി. എന്നാൽ, അതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ എപ്പോഴും നടക്കാറുണ്ട്.
ഉറക്കമുണർന്ന് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?. കണ്ടന്റ് ക്രിയേറ്ററും പോഡ്‌കാസ്റ്ററുമായ മെൽ റോബിൻസ് അടുത്തിടെ പങ്കുവച്ച റീൽസിലൂടെ കാപ്പി കുടിക്കുന്നത് നിർത്താൻ മുന്നറിയിപ്പ് നൽകി. ഇത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുമെന്നും ഉത്കണ്ഠ വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ക്ലിനിക്കൽ ഡയറ്റീഷ്യനും സർട്ടിഫൈഡ് ഡയബറ്റിസ് എജ്യക്കേറ്ററുമായ കനിക മൽഹോത്രയോടും സ്പാർഷ് ഹോസ്പിറ്റലിലെ ഡോ. പ്രണവ് ഹൊന്നവര ശ്രീനിവാസനുമായി ഞങ്ങൾ സംസാരിച്ചു.
കാപ്പി കുടിച്ച് ദിവസം തുടങ്ങുമ്പോൾ, ശരീരത്തെ ഉത്തേജിപ്പിക്കുന്ന റിസപ്റ്ററുകളിൽ കഫീൻ പെട്ടെന്ന് എത്തുമെന്ന് മൽഹോത്ര പറഞ്ഞു. രാവിലെ സ്ഥിരമായുള്ള കഫീൻ ഉപയോഗം കാലക്രമേണ കൂടുതൽ കഫീൻ ആവശ്യമായി തീർത്തേക്കാം. ഇത് അഡിനോസിൻ അളവ് വർധിപ്പിക്കുകയും ഊർജ നിലകൾ കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുതിച്ചുയരാൻ ഇടയാക്കുമെന്ന് അവർ പറഞ്ഞു. കോർട്ടിസോൾ ഒരു സ്ട്രെസ് ഹോർമോണാണ്. ഇത് സമ്മർദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
കോർട്ടിസോളിനെ കൃത്രിമമായി ഉയർത്താൻ കഴിയുന്ന കഫീൻ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തിയേക്കാം. ഇത് ഉറക്ക രീതികളെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാനിടയുണ്ടെന്ന് ഡോ.ശ്രീനിവാസൻ മുന്നറിയിപ്പ് നൽകി. രാവിലെ ഉറക്കമുണർന്നയുടനെ കാപ്പി കുടിക്കരുതെന്ന് റോബിൻസിന്റെ വാദത്തെ അദ്ദേഹം പിന്തുണച്ചു.
കോർട്ടിസോളിന്റെ അളവ് സാധാരണയായി രാവിലെ 7 നും 8 നും ഇടയിൽ ഉയർന്ന് പകൽ സമയത്ത് ക്രമാനുഗതമായി കുറയുന്നു. ഉറങ്ങുമ്പോൾ ഏറ്റവും താഴ്ന്ന നിലയിലെത്തുന്നു. ശരീരത്തെ ഉറക്ക-ഉണർവ് ചക്രം നിലനിർത്താൻ കോർട്ടിസോൾ സഹായിക്കുന്നു. എന്നാൽ, രാവിലെ കഫീൻ അടങ്ങിയ കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് ഉയർത്തിയേക്കാം. രാവിലെ ഉറക്കമുണർന്ന് ഒരു മണിക്കൂറിനുശേഷമേ കാപ്പി കുടിക്കാവൂവെന്ന് മൽഹോത്ര അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.