scorecardresearch

പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?

അധിക കലോറി ഉപഭോഗം തടയുന്നു, ഊർജസ്വലരാക്കുന്നു, ഉച്ചഭക്ഷണം വരെ വയർ നിറഞ്ഞ സംതൃപ്തി നൽകാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

അധിക കലോറി ഉപഭോഗം തടയുന്നു, ഊർജസ്വലരാക്കുന്നു, ഉച്ചഭക്ഷണം വരെ വയർ നിറഞ്ഞ സംതൃപ്തി നൽകാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

author-image
Health Desk
New Update
health

Photo Source: Pexels

ദിവസം മുഴുവൻ ഊർജം നൽകുന്നതിനുള്ള ദിവസത്തിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് പ്രഭാത ഭക്ഷണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രഭാത ഭക്ഷണം കഴിക്കുന്നതിലൂടെ, വ്യായാമത്തിന് ശേഷം ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുന്നു, അധിക കലോറി ഉപഭോഗം തടയുന്നു, ഊർജസ്വലരാക്കുന്നു, ഉച്ചഭക്ഷണം വരെ വയർ നിറഞ്ഞ സംതൃപ്തി നൽകാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക. 

Advertisment

ആരോഗ്യകരമായ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ''പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ പ്രഭാതഭക്ഷണം കഴിക്കാതെ ദൈനംദിന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ശരീരത്തെ സ്ട്രെസ് മോഡിലേക്ക് തള്ളിവിടുന്നു. തൽഫലമായി, ശരീരം ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് പേശികളെ ഉപയോഗിക്കാൻ തുടങ്ങുന്നു. മെറ്റബോളിസം കിക്ക്-സ്റ്റാർട്ട് ചെയ്യാനും ദിവസം മുഴുവനും മികച്ച ഊർp നിലകൾ ലഭിക്കാനും, പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്," അവർ വീഡിയോയിൽ പറഞ്ഞു.

ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങൾ 

  1. ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ നില നൽകാൻ സഹായിക്കുന്നു
  2. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും
  3. എനർജി ക്രാഷുകൾ അനുഭവപ്പെട്ടേക്കില്ല
  4. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് മാനസികാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും
  5. പഞ്ചസാര, കഫീൻ എന്നിവയോടുള്ള ആസക്തി കുറയും
  6. പ്രഭാതഭക്ഷണം പേശികളുടെ പുനരുദ്ധാരണത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു
  7. ഉപാപയപ്രവർത്തനം മെച്ചപ്പെടും

പ്രഭാതഭക്ഷണത്തിന് കുറഞ്ഞത് 30 ഗ്രാം പ്രോട്ടീനും 5 ഗ്രാം ഫൈബറും ഉണ്ടായിരിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

Advertisment

Read More

Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: